അറബ് ലോകത്ത് നിന്നുള്ള ആദ്യ ചൊവ്വാ പര്യവേഷണ പേടകം ഭൂമിയിൽ നിന്ന് വിജയകരമായി ബഹിരാകാശത്തേക്ക് ഉയർന്നു . ജപ്പാനിലെ തനേഗാഷിമയിൽ നിന്ന് യു എ ഇ സമയം പുലർച്ചെ 1:54 നായിരുന്നു വിക്ഷേപണം . ചരിത്രത്തിൽ ആദ്യമായി ബഹിരാകാശ ദൗത്യത്തിനായി അറബ് ഭാഷയിൽ കൗണ്ട്ഡൗണിനും ലോകം സാക്ഷിയായി . ദുബായിലെ അൽ ഖവാനീജ് പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷന് തിങ്കളാഴ്ച പുലർച്ചെ 3 : 10 ന് ഹോപ് പ്രോബിൽ നിന്ന് ആദ്യ സിഗ്നൽ വിജയകരമായി ലഭിച്ചതായി യുഎഇ ബഹിരാകാശ ഏജൻസിയും മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രവും അറിയിച്ചു .