ഹോട്ട്പാക്ക് 27-ാമത് റീടെയില്‍ ഷോറൂം ഉദ്ഘാടനം ചെയ്തു

49

റാസല്‍ഖൈമ: ഫുഡ് പാക്കേജിംഗ് രംഗത്തെ ലോകോത്തര ബ്രാന്റായ ‘ഹോട്ട്പാക്കി’ന്റെ 27-ാമത് ഫാക്ടറി റീടെയില്‍ ഷോറൂം റാസല്‍ഖൈമ അല്‍മുന്‍തസീര്‍ റോഡില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഷോറൂമിന്റെ ഉദ്ഘാടനം അദ്‌നാന്‍ ജാസിം അല്‍ഉസൈബയും ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ പി.ബി സൈനുദ്ദീന്‍, ടെക്‌നിക്കല്‍ ഡയറക്ടര്‍ പി.ബി അന്‍വര്‍, നോര്‍തേണ്‍ എമിറേറ്റ്‌സ് റീജ്യനല്‍ ഡയറക്ടര്‍ കെ.എ മുഹമ്മദ് അഷ്‌റഫ്, ഓപറേഷന്‍സ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ മുജീബുറഹ്മാന്‍, സീനിയര്‍ അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ കെ.കെ തോമസ്, മാര്‍ക്കറ്റിംഗ് മാനേജര്‍ അന്‍വര്‍ സാദത്ത്, സെയില്‍സ് മാനേജര്‍ മുഹമ്മദ് റാഫി എന്നിവരും മറ്റു ജീവനക്കാരും ചടങ്ങില്‍ സംബന്ധിച്ചു.
കഴിഞ്ഞ 25 വര്‍ഷങ്ങള്‍ കൊണ്ട് ഉല്‍പാദന, വിതരണ രംഗങ്ങളില്‍ വന്‍ മുന്നേറ്റം നടത്തുന്ന കമ്പനി, 3500ല്‍ പരം വിവിധ ഡിസ്‌പോസബിള്‍ പാക്കിംഗ് സെയില്‍സ് ഉല്‍പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്.
കമ്പനിയുടെ സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന ഈ വര്‍ഷം പരിസ്ഥിതി സൗഹൃദ ഉല്‍പന്നങ്ങളുടെ ഉല്‍പാദനത്തിനും വിപണനത്തിനുമാണ് കമ്പനി പ്രാമുഖ്യം നല്‍കുന്നതെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
പതിനൊന്നോളം രാജ്യങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന കമ്പനിയുടെ വളര്‍ച്ചയില്‍ ഇന്നേ വരെ സഹകരിച്ച മുഴുവന്‍ ഉപയോക്താക്കളോടും കടപ്പാട് അറിയിച്ച അധികൃതര്‍, ഭാവിയില്‍ മറ്റു രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള പദ്ധതിയുണ്ടെന്നും അറിയിച്ചു.
ബി.ആര്‍.സി, ഐ.എസ്.ഒ പോലുളള നിരവധി അന്താരാാഷ്ട്ര നിലവാരമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഇതിനോടകം ഹോട്ട്പാക്കിന് ലഭിച്ചിട്ടുണ്ട്.
ലോകം മുഴുവന്‍ കോവിഡ് മഹാമാരിയില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന ഈ സമയത്തും യുഎഇ ഭരണാധികാരികള്‍ നല്‍കുന്ന ആത്മ വിശ്വാസമാണ് പുതിയ സംരംഭം തുടങ്ങാന്‍ തങ്ങളെ പ്രേരിപ്പിക്കുന്നതെന്ന് എംഡി പി.ബി അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു.
——————