ഷാര്‍ജ: ലക്ഷക്കണക്കിന് പ്രവാസികളുടെ അഭയ കേന്ദ്രമായ യുഎഇയെ അപമാനിക്കുന്ന വിധം ആ രാജ്യത്തിന്റെ പേര്
സ്വര്‍ണക്കടത്തുമായി കൂട്ടിച്ചേര്‍ക്കുകയും കുറ്റം ചെയ്ത പ്രതികളെ അറസ്റ്റ് ചെയ്യാതെ ഒത്തുകളി നടത്തുകയും ചെയ്യുന്ന
കേരള സര്‍ക്കാര്‍ നടപടിക്കെതിരെ ഇന്‍കാസ് യുഎഇ കമ്മിറ്റി പ്രതിഷേധിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും ഇടപെടല്‍ കേസിന്റെ ഗൗരവം വര്‍ധിപ്പിച്ച സാഹചര്യത്തില്‍ കേരള സര്‍ക്കാര്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞും മാറുകയാണെന്നും ഇന്‍കാസ് ആരോപിച്ചു.
പ്രതിഷേധത്തിന്റെ ഭാഗമായി ഇന്‍കാസ് കേന്ദ്ര കമ്മിറ്റി ആക്റ്റിംഗ് പ്രസിഡണ്ട് ടി.എ രവീന്ദ്രന്‍, ജന.സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി, ഷാര്‍ജ ഇന്‍കാസ് പ്രസിഡണ്ട് അഡ്വ. വൈ.എ റഹീം എന്നിവര്‍ ഏകദിന ഉപവാസം നടത്തും.
ജൂലൈ 10ന് വെള്ളിയാഴ്ച രാവിലെ 9 മുതല്‍ വൈകുന്നേരം 6 മണി വരെ ഷാര്‍ജയിലാണ് ഉപവാസം അനുഷ്ഠിക്കുന്നത്. പ്രതിപക്ഷം നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഇന്‍കാസ് യുഎഇ കമ്മിറ്റി പിന്തുണ അറിയിച്ചു.
ടി.എ രവീന്ദ്രന്‍, പുന്നക്കന്‍ മുഹമ്മദലി, അഡ്വ. വൈ.എ റഹീം