ബെന്നി ബഹനാന്‍ എംപിയുടെ നിര്‍ദേശ പ്രകാരം ചാര്‍ട്ടേര്‍ഡ് വിമാനം ഏര്‍പ്പെടുത്തി

58

ദുബൈ: ചാലക്കുടി എംപി ബെന്നി ബഹനാന്റെ നിര്‍ദേശ പ്രകാരം റാസല്‍ഖൈമ ഇന്ത്യന്‍ അസോസിയേഷനുമായി സഹകരിച്ച് ഇന്‍കാസ്-ദുബൈ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ ദുബൈയില്‍ നിന്നും കൊച്ചിയിലേക്ക് ചാര്‍ട്ടേര്‍ഡ് വിമാനം ഏര്‍പ്പെടുത്തി. എമിറേറ്റ്‌സ് വിമാനം ജൂലൈ 7ന് വൈകുന്നേരം 4.30ന് പുറപ്പെട്ട് രാത്രി 10 മണിക്ക് കൊച്ചിയിലെത്തി.
250 യാത്രക്കാരില്‍ ഭൂരിഭാഗവും എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ പെട്ട ചാലക്കുടി മണ്ഡലത്തില്‍ പെട്ടവരാണ്. എംപിയുടെ നിര്‍ദേശ പ്രകാരം ജോലി നഷ്ടപ്പെട്ട് സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന 10 പേര്‍ക്ക് സൗജന്യ ടിക്കറ്റ് നല്‍കി. റാസല്‍ഖൈമ ഇന്ത്യന്‍ അസോസിയേഷനും ഇന്‍കാസ് ദുബൈ-തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയും സംയുക്തമായാണ് സൗജന്യ ടിക്കറ്റ് നല്‍കിയത്. ഇതിന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിച്ച റാസല്‍ഖൈമ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് സലിം, റാക് ഇന്‍കാസ് വര്‍ക്കിംഗ് പ്രസിഡന്റ് നാസര്‍ അല്‍ദാന, യുഎഇ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് എന്‍.പി രാമചന്ദ്രന്‍ എന്നിവരെ ബന്ധപ്പെട്ടവര്‍ പ്രത്യേകം അഭിനന്ദിച്ചു. പ്രസ്തുത ചടങ്ങിന് സാക്ഷ്യം വഹിക്കാനും യാത്രാ മംഗളങ്ങള്‍ നേരാനും ഇന്‍കാസ് ദുബൈ ഇന്‍കാസ് ആക്റ്റിംഗ് പ്രസിഡന്റ് നദീര്‍ കാപ്പാട്, ജന.സെക്രട്ടറി ബി.എ നാസര്‍, ഇന്‍കാസ് തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് ബി.പവിത്രന്‍, ജന.സെക്രട്ടറി റിയാസ് ചെന്ത്രാപ്പിന്നി, ട്രഷറര്‍ ഫിറോസ് മുഹമ്മദലി, വൈസ് പ്രസിഡന്റ് പി.എം അബ്ദുല്‍ ജലീല്‍, മുനീര്‍ ഇടശ്ശേരി, കമ്മിറ്റി അംഗങ്ങളായ ഷാജി സുല്‍ത്താന്‍, റാഫി കോമലത്ത്, സുധീര്‍ സലാഹു എന്നിവര്‍ നേതൃത്വം നല്‍കി.