ഇന്ത്യയിൽ 24 മണിക്കൂറിനിടെ 24,879 പേർക്ക് കോവിഡ്

ഇന്ത്യയിൽ പുതിയതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് -19 കേസുകളിൽ വൻ വർധനവ് . കഴിഞ്ഞ 24 മണിക്കൂറിനിടെ 24,879 പേരിലാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത് . ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 7,67,296 ആയി . നിലവിൽ 2,69,789 പേർ ചികിത്സയിലുണ്ട് . 4,76,978 പേർ രോഗമുക്തരായി . കഴിഞ്ഞ 24 മണിക്കൂറിനിടെ 487 പേരുടെ മരണവും സ്ഥിരീകരിച്ചു . ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 21,129 ആയി . രാജ്യത്താകെ ഇതുവരെ 1,07,40,832 കോവിഡ് ടെസ്റ്റുകളാണ് നടത്തിയത് .