ഇന്ത്യൻ പൗരൻമാർക്ക് തിരികെ ഒമാനിലേക്കെത്താൻ അനുമതി നൽകുമെന്ന് ഇന്ത്യൻ എംബസി

7

കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നോ അല്ലാതെയോ നാട്ടിലേക്ക് മടങ്ങിയിട്ടുള്ള ഇന്ത്യൻ പൗരൻമാർക്ക് തിരികെ ഒമാനിലേക്കെത്താൻ അനുമതി നൽകുമെന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കി. ഇതിനായി വന്ദേ ഭാരത് സർവീസുകൾ ഉപയോഗപ്പെടുത്തും. എന്നാൽ ഇത്തരത്തിൽ മടങ്ങിയെത്താനാഗ്രഹിക്കുന്നവർ ഒമാൻ ഗവണ്മെന്റിന്റെ അനുമതി വാങ്ങണമെന്നും അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഒമാൻ എംബസി വഴിയാകും ഇതിനായുള്ള അപേക്ഷകൾ സമർപ്പിക്കേണ്ടത്. ഇത്തരത്തിൽ അനുമതി ലഭിക്കുന്നവർക്കാകും വന്ദേ ഭാരത് സർവീസുകളെ ഉപയോഗപ്പെടുത്താൻ കഴിയുക.