യുഎഇയിലേക്ക് മടങ്ങി എത്തുന്ന ഇന്ത്യക്കാർ ഇതൊക്കെ ശ്രദ്ധിക്കണം

26
  • യുഎഇയിൽ മടങ്ങിയെത്താൻ വിദേശകാര്യ മന്ത്രാലയത്തിൽ റജിസ്റ്റർ ചെയ്ത് അനുമതി നേടണം .
  • ഫെഡറൽ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് അതോറിറ്റിയുടെ ( ഐസിഎ ) വെബ്സൈറ്റിലൂടെയാണ് ( https://www.ica.gov.ae ) അപേക്ഷിക്കേണ്ടത്.ഒരു ഐസിഎ പെർമിറ്റ് എടുത്താൽ 21 ദിവസമാണ് അതിന്റെ വാലിഡിറ്റി
  • ദുബായിലുള്ളവർ ജനറൽ റസിഡൻസി ഓഫ് ഫോറിൻ അഫയേഴ്സ് ( ജിഡിആർഎഫ്എ ) https://www.gdrfad.gov.ae വെബ്സൈറ്റിലൂടെയും അപേക്ഷിക്കാം .
  • അനുമതി ലഭിച്ച ശേഷം മാത്രമേ ടിക്കറ്റ് എടുക്കാവൂ .
  • മടക്കയാത്രയ്ക്ക് 96 മണിക്കൂർ മുൻപ് പിസിആർ ടെസ്റ്റ് ചെയ്ത് നെഗറ്റീവ് സർട്ടിഫിക്കറ്റ് കാണിക്കണം
  • തിരിച്ചുവരുമ്പോൾ യാത്രാ , ആരോഗ്യവിവരങ്ങൾ പൂരിപ്പിച്ചു നൽകണം . സ്വന്തം ചെലവിൽ 14 ദിവസം ക്വാറന്റീനിൽ കഴിയാമെന്ന് സമ്മതപത്രവും നൽകണം .
  • ദുബായിലേക്കു വരുന്നവർ ദുബായ് സ്മാർട്ട് ആപ്പും ഇതര എമിറേറ്റിലേക്ക് എത്തുന്നവർ അൽഹാസൻ ആപ്പും ഡൗൺലോഡ് ചെയ്ത് ആക്ടീവാക്കണം .