ഗ്രോസറികളിലും റെസ്‌റ്റോറന്റുകളിലും ഫാര്‍മസികളിലും പരിശോധന ശക്തമാക്കി

99

അബുദാബി: പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വാണിജ്യ മേഖലകളില്‍ പരിശോധന ശക്തമാക്കി. അബുദാബി സാമ്പത്തിക വിഭാഗം നിര്‍ദേശിച്ച നിബന്ധനകള്‍ പൂര്‍ണമായും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് പരിശോധനകളിലൂടെ ലക്ഷ്യമിടുന്നത്.
ഗ്രോസറികളില്‍ 919 തവണയും; പഴം-പച്ചക്കറി ഷോപ്പുകള്‍ 183, റസ്റ്റാറന്റ് 289, ഫാര്‍മസി 11, ഷോപ്പിംഗ് സെന്റര്‍ 34, ജിം-ബ്യൂട്ടി സെന്റര്‍ 111, എക്‌സ്‌ചേഞ്ച് 20 എന്നിങ്ങനെയുമാണ് പരിശോധന നടത്തിയത്.
നിബന്ധനകളില്‍ വീഴ്ച വരുത്തിയ ഒരു സ്ഥാപനത്തിന് പിഴ ചുമത്തുകയും 20 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കുകയും ചെയ്തു. കോവിഡ് 19 പശ്ചാത്തലത്തില്‍ പൊതുജനാരോഗ്യം ലക്ഷ്യമാക്കി നിര്‍ദേശിച്ചിട്ടുള്ള മുഴുവന്‍ നിബന്ധനകളും വാണിജ്യ സ്ഥാപനങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ ആവര്‍ത്തിച്ചു.