ഐവറികോസ്റ്റ് പ്രധാനമന്ത്രി അമദോവ് ഗോന്‍ കൗലിബലി അന്തരിച്ചു

11

ഐവറികോസ്റ്റ് പ്രധാനമന്ത്രി അമദോവ് ഗോന്‍ കൗലിബലി (61) അന്തരിച്ചു. മന്ത്രിസഭാ യോഗത്തിനു പിന്നാലെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച ഉച്ചക്ക് ശേഷമായിരുന്നു സംഭവം. ഒക്ടോബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഭരണകക്ഷി സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിരുന്നത് കൗലിബലിയെ ആയിരുന്നു.നിലവിലെ പ്രസിഡന്റ് അലാസെയ്ന്‍ ഒവാത്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടുമാസത്തെ ഹൃദ്രോഗ സംബന്ധമായ ചികിത്സക്കു ശേഷം ദിവസങ്ങള്‍ക്ക് മുന്‍പാണ് അദ്ദേഹം ഫ്രാന്‍സില്‍നിന്നും രാജ്യത്തേക്ക് മടങ്ങിയെത്തിയത്