ദുബൈ: ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ മണി എക്‌സ്‌ചേഞ്ച് സംരംഭമായ ജോയ് ആലുക്കാസ് എക്‌സ്‌ചേഞ്ചിന്റെ രണ്ട് പുതിയ ബ്രാഞ്ചുകള്‍ കൂടി യുഎഇയില്‍ പ്രവര്‍ത്തനമാരംഭിച്ചു. അല്‍സത്‌വയിലും ജബല്‍ അലി ഇന്‍ഡസ്ട്രിയല്‍ ഒന്നിലും ആരംഭിച്ച പുതിയ ബ്രാഞ്ചുകള്‍ എക്‌സ്‌ചേഞ്ചിന്റെ എക്‌സ്‌ക്യൂട്ടീവ് ഡയറക്ടര്‍ ആന്റണി ജോസ് ഉദ്ഘാടനം ചെയ്തു. പുതിയ ബ്രാഞ്ചുകളുടെ ആരംഭത്തോടെ വിവിധ പ്രദേശങ്ങളിലായി മൊത്തം 17 ബ്രാഞ്ചുകളോടെ ജോയ് ആലുക്കാസ് എക്‌സ്‌ചേഞ്ച് യുഎഇയില്‍ ശക്ത സാന്നിധ്യമാവുകയാണ്.
തങ്ങളുടെ ഉപയോക്താക്കള്‍ക്ക് ലോകത്ത് എവിടെ നിന്നും ഏറ്റവും സൗകര്യപ്രദമായി പണമിടപാടുകള്‍ നടത്താനും അതിനാവശ്യമായ ഏറ്റവും മികച്ച സേവനങ്ങള്‍ ഒരുക്കാനുമാണ് ശ്രമിക്കുന്നതെന്ന് ആന്റണി ജോസ് പറഞ്ഞു.
ഉപയോക്താക്കള്‍ക്ക് ഏറ്റവും സൗകര്യപ്രദമായി ലോകത്തെവിടെ നിന്നും ഡിജിറ്റലായി പണം അയക്കാന്‍ സാധിക്കുന്ന എക്‌സ്‌ചേഞ്ചിന്റെ ഓണ്‍ലൈന്‍ മണി ട്രാന്‍സ്ഫറിനുള്ള വെബ് റെമിറ്റ് മൊബൈല്‍ ആപ്പ് ഈയിടെയാണ് യുഎഇയില്‍ അവതരിപ്പിച്ചത്. കാലത്തിന് അനിവാര്യമായ ഒരാവശ്യമായിരുന്നു ഡിജിറ്റലായി പണമയക്കാനുള്ള സൗകര്യം. അതിനാല്‍, ഉപയോക്താക്കള്‍ക്ക് ഈ പുതിയ സേവനം സന്തോഷം പകരുമെന്ന് കരുതുന്നുവെന്നും അദ്ദേഹം പ്രത്യാശിച്ചു.
”ഏറ്റവും വേഗത്തില്‍ പണമയക്കാന്‍ ഞങ്ങളുടെ വിശ്വസ്ത സേവനം സ്വീകരിക്കുന്നവര്‍ക്കും മികച്ച വിനിമയ നിരക്ക് നോക്കുന്നവര്‍ക്കുമെല്ലാം ഏറ്റവും മികച്ച സേവനമൊരുക്കുന്നത് സന്തോഷകരമാണ്” -ജോയ് ആലുക്കാസ് ഗ്രൂപ് ചെയര്‍മാനും എംഡിയുമായ ജോയ് ആലുക്കാസ് പറഞ്ഞു.
മള്‍ട്ടി മില്യണ്‍ നിരയിലുള്ള ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ഉപയോക്താക്കളുടെ മികച്ച പിന്തുണ ലഭിക്കുകയും അതിവേഗം വളരുകയും ചെയ്ത താരതമ്യേന പുതിയ സംരംഭങ്ങളിളിലൊന്നാണ് ജോയ് ആലുക്കാസ് എക്‌സ്‌ചേഞ്ച്. ചുരുങ്ങിയ കാലത്തിനുള്ളില്‍ യുഎഇ, കുവൈത്ത്, ഒമാന്‍ എന്നിവിടങ്ങളിലായി ജോയ് ആലുക്കാസ് എക്‌സ്‌ചേഞ്ചിന് 56 ബ്രാഞ്ചുകളുണ്ട്.