കേരളത്തിൽ 193 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

7

തിരുവനന്തപുരം :സംസ്ഥാനത്ത് 193 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 167 പേര്‍ രോഗമുക്തി നേടി. ഫേസ്‍ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ വാര്‍ത്തസമ്മേളനം.

രോഗം ബാധിച്ചവരില്‍ 92 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ് 65 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയരാണ്. 35 പേര്‍ക്കാണ് സമ്പര്‍ക്കം വഴി രോഗം ബാധിച്ചത്. രണ്ട് പേര്‍ രോഗം ബാധിച്ച് മരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മുഹമ്മദ്(82), എറണാകുളം മെഡിക്കല്‍ കോളേജില്‍ യൂസഫ് സെയ്ഫുദ്ദീന്‍(66) എന്നിവരാണ് മരിച്ചത്.

മലപ്പുറം 35, കൊല്ലം 11, ആലപ്പുഴ 15, തൃശൂര്‍ 14, കണ്ണൂര്‍ 11, എറണാകുളം 25, തിരുവനന്തപുരം 7, പാലക്കാട് 8, കോട്ടയം 6, കോഴിക്കോട് 15, കാസര്‍ഗോട് 6, പത്തനംതിട്ട 26, ഇടുക്കി 6, വയനാട് 8 എന്നിങ്ങനെയാണ് രോഗംസ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

തിരുവനന്തപുരം 7, കൊല്ലം 10, പത്തനംതിട്ട 27, ആലപ്പുഴ 7, കോട്ടയം 11, എറണാകുളം 16, തൃശൂര്‍ 16, പാലക്കാട് 33, മലപ്പുറം 13, കോഴിക്കോട് 5 , കണ്ണൂര്‍ 10, കാസര്‍ഗോട് 12 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്കുകള്‍