സൗദി ഭരണാധികാരി സൽമാൻ രാജാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

റിയാദ് : സൗദി ഭരണാധികാരി സൽമാൻ രാജാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . മെഡിക്കൽ പരിശോധനകൾക്കായി റിയാദിലെ കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രിയിലാണ് സൽമാൻ രാജാവിനെ പ്രവേശിപ്പിച്ചത് . പിത്താശയത്തിലെ പഴുപ്പിനെ തുടർന്ന് മെഡിക്കൽ പരിശോധനകൾ നടത്തുന്നതിനാണ് സൽമാൻ രാജാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് റോയൽ കോർട്ട് വാർത്താക്കുറിപ്പിൽ അറിയിച്ചു . ഔദ്യോഗിക വാർത്താ ഏജൻസിയായ സൗദി പ്രസ് ഏജൻസിയാണ് വിവരം പുറത്തുവിട്ടത് . അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച വിവരങ്ങൾ പിന്നീട് പുറത്തുവരുമെന്നാണ് കരുതുന്നത് .