നാട്ടില്‍ നിന്നെത്തിയ പ്രവാസികള്‍ക്ക് എയര്‍പോര്‍ട്ടില്‍ കെഎംസിസി പ്രവര്‍ത്തകരുടെ സ്വീകരണം

അബുദാബി: അബുദാബി കെഎംസിസി ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ നാട്ടില്‍ നിന്ന് തിരിച്ചെത്തിയ യാത്രക്കാര്‍ക്ക് എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി. അബുദാബിയില്‍ നിന്ന് കോഴിക്കോ2േ2ക്ക് കെഎംസിസി ചാര്‍ട്ടര്‍ ചെയ്ത വിമാനത്തിലാണ് നാട്ടില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കാനും കെഎംസിസി സൗകര്യമൊരുക്കിയത്. ഇതനുസരിച്ച്, കഴിഞ്ഞ ദിവസം രാത്രി ഇത്തിഹാദ് വിമാനത്തില്‍ അമ്പതോളം യാത്രക്കാരാണ് തിരിച്ചെത്തിയത്.
ഇന്ത്യയിലുള്ള താമസ വിസക്കാര്‍ക്ക് തിരിച്ച് വരാന്‍ യുഎഇ അനുമതി നല്‍കിയ ശേഷം 300ലേറെ ആളുകളാണ് ഇതിനകം യുഎഇയില്‍ എത്തിയത്.
അബുദാബി കെഎംസിസി പ്രസിഡണ്ട് ഷുക്കൂറലി കല്ലുങ്ങല്‍, സീനിയര്‍ വൈസ് പ്രസിഡണ്ട് അസീസ് കാളിയാടന്‍, സെക്രട്ടറിമാരായ ഇ.ടി.എം സുനീര്‍, ആലം കണ്ണൂര്‍ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ എയര്‍പോര്‍ട്ടിലെത്തി തിരിച്ചെത്തിയ പ്രവാസി യാത്രക്കാര്‍ക്ക് പൂച്ചെണ്ടും മെഡിക്കല്‍ ഉപകരണങ്ങളും നല്‍കിയാണ് സ്വീകരിച്ചത്.
ജൂലൈ 22നും കോഴിക്കോട്ട് നിന്ന് കെഎംസിസിയുടെ ചാര്‍ട്ടേര്‍ഡ് ഇത്തിഹാദ് വിമാനമുണ്ട്. ഇത്തിഹാദ് യാത്രക്കാര്‍ക്ക് നാട്ടില്‍ നിന്നുള്ള കോവിഡ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലാത്തത് യാത്രക്കാര്‍ക്ക് ആശ്വാസമായി.