മഹാമാരി കാലത്തെ കെഎംസിസി ഇടപെടലുകള്‍ ആശ്വാസകരം: പി.ഉബൈദുള്ള എംഎല്‍എ

135

മലപ്പുറം: മഹാമാരി കാലത്തും കെഎംസിസി നടത്തുന്ന ഇടപെടലുകള്‍ ആശ്വാസവും അഭിമാനവുമാണെന്ന് പി.ഉബൈദുള്ള എംഎല്‍എ. ജോലി ചെയ്യുന്ന നാടുകളില്‍ കോവിഡ് മഹാമാരി കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് തുടക്കം മുതല്‍ ആരംഭിച്ച റിലീഫ് പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുന്നു. ഇതോടൊപ്പം തന്നെ, നാട്ടിലുള്ളവര്‍ക്ക് സഹായം നല്‍കാനും പ്രവാസി സുഹൃത്തുക്കള്‍ തയാറായിരിക്കുന്നത് ഏറെ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. മാറാവ്യാധികള്‍ മൂലം കഷ്ടപ്പെടുന്നവര്‍ക്ക് സഹായമെത്തിക്കുന്ന മലപ്പുറം സി.എച്ച് സെന്റര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ദുബൈ കെഎംസിസി നല്‍കിയ ഫണ്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു എം.എല്‍.എ. മലപ്പുറം സിഎച്ച് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ദുബൈ-മലപ്പുറം മണ്ഡലം കെഎംസിസിയും മലപ്പുറം സിഎച്ച് സെന്റര്‍ ദുബൈ ചാപ്റ്റര്‍ കമ്മിറ്റിയും സ്വരൂപിച്ച ഫണ്ട് ദുബൈ ചാപ്റ്റര്‍ വര്‍ക്കിംഗ് പ്രസിഡന്റ് മണ്ണില്‍ അബ്ദുല്‍ ഖാദര്‍ കൈമാറി. ദുബൈ-മലപ്പുറം മണ്ഡലം പ്രസിഡന്റ് നജ്മുദ്ദീന്‍ തറയില്‍ അധ്യക്ഷത വഹിച്ചു. യൂസുഫ് കൊന്നോല, റഹീസ് മൈലപ്പുറം, അബു തറയില്‍, പി.കെ ബാവ, ഫെബിന്‍ മാസ്റ്റര്‍, സമദ് സീമാടന്‍, ജൗഹര്‍ മൊറയൂര്‍, കളത്തിങ്ങല്‍ അബു ഹാജി, മുഹമ്മദ് പൂക്കോട്ടൂര്‍, ഇര്‍ഷാദ് പൈത്തിനി പറമ്പ് സംസാരിച്ചു. സി.പി ഷബീറലി ആനക്കയം സ്വാഗതവും ജാബിര്‍ അരിമ്പ്ര നന്ദിയും പറഞ്ഞു.