കെഎംസിസിയുടേത് സമാനതകളില്ലാത്ത സേവനം: മുനവ്വറലി ശിഹാബ് തങ്ങള്‍

മലപ്പുറം: സര്‍ക്കാറിന് കീഴിലെ നോര്‍കയെ പോലും തോല്‍പിച്ച് കളയുന്ന കെഎംസിസിയുടെ സമാനതകളില്ലാത്ത സേവനം സര്‍ക്കാറിന് പോലും ആശ്വാസകരമാകുന്ന രൂപത്തിലാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. മലപ്പുറം മണ്ഡലം ദുബൈ കെഎംസിസി കമ്മിറ്റി വീഡിയോ കോണ്‍ഫറന്‍സ് വഴി സംഘടിപ്പിച്ച ‘പ്രവാസി വിരുദ്ധതയിലെ രാഷ്ട്രീയം: മലപ്പുറം മണ്ഡലം കെഎംസിസി യൂത്ത് സമ്മിറ്റ്’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു അദ്ദേഹം.
വന്ദേ ഭാരത് വിമാനങ്ങളില്‍ നാട്ടിലെത്തിയവരെക്കാള്‍ കൂടുതല്‍ പേരെ കെഎംസിസി ചാര്‍ട്ടേഡ് വിമാനങ്ങളില്‍ നാട്ടില്‍ എത്തിച്ചുവെന്ന് മുഖ്യാതിഥിയായ യുഎഇ കെഎംസിസി പ്രസിഡന്റ് ഡോ. പുത്തൂര്‍ റഹ്മാന്‍ പറഞ്ഞു. മലപ്പുറം മണ്ഡലം ദുബൈ കെഎംസിസി ജന.സെക്രട്ടറി സി.കെ ഇര്‍ഷാദ് മോങ്ങം അധ്യക്ഷനായിരുന്നു.
ജനങ്ങള്‍ക്കിടയില്‍ ഭീതിയുണ്ടാക്കി പ്രവാസികള്‍ക്കെതിരെ നിയമം കയ്യിലെടുക്കുന്ന തരത്തിലേക്ക് ജനങ്ങളെ എത്തിച്ച സര്‍ക്കാര്‍ ഇനിയെങ്കിലും പ്രവാസികളോടുള്ള ശത്രുതാപരമായ സമീപനം തിരുത്തണമെന്ന് യൂത്ത് സമ്മിറ്റ് ഐക്യകണ്‌ഠേന ആവശ്യപ്പെട്ടു.
യൂത്ത് കോണ്‍ഗ്രസ് നേതാവും തൃത്താല എംഎല്‍എയുമായ വി.ടി ബല്‍റാം, യൂത്ത് ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.കെ ഫിറോസ് എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. ദുബൈ കെഎംസിസി ജന.സെക്രട്ടറി മുസ്തഫ തിരൂര്‍, സെക്രട്ടറി അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി, മലപ്പുറം മണ്ഡലം പ്രസിഡന്റ് കെ.എന്‍ ഷാനവാസ്, മലപ്പുറം മുനിസിപ്പല്‍ പ്രസിഡന്റ് സി.പി സാദിഖ് അലി, യൂത്ത് ലീഗ് മൊറയൂര്‍, കോഡൂര്‍, ആനക്കയം പഞ്ചായത്ത് അധ്യക്ഷന്മാരായ സി.ടി ഉമ്മര്‍ക്കുട്ടി, ടി.മുജീബ്, സമദ് കിഴക്കുംപറമ്പ്, ദുബൈ-മലപ്പുറം കെഎംസിസി ജില്ലാ ട്രഷറര്‍ സിദ്ദീഖ് കാലൊടി, ഭാരവാഹികളായ സക്കീര്‍ പാലത്തിങ്ങല്‍, ശിഹാബ് ഇരിവേറ്റി, ജൗഹര്‍ മൊറയൂര്‍, കെ.പി.പി തങ്ങള്‍, ജമാലുദ്ദീന്‍ ആനക്കയം, അഡ്വ. യസീദ് ഇല്ലത്തൊടി, മലപ്പുറം മണ്ഡലം ദുബൈ കെഎംസിസി ഭാരവാഹികളായ അസീസ് കൂരി, ശബീര്‍ ചെമ്മങ്കടവ്, കരീം ഫൈസി കോഡൂര്‍, ജാഫര്‍ പുല്‍പറ്റ, ശഹാബ് കളത്തിങ്ങല്‍, ഹബീബ് പൈത്തിനി പറമ്പ്, ഇര്‍ഷാദ് അലി കോഡൂര്‍, റഹ്മത്തുള്ള ഇളംബിലക്കാട്, സഫീറലി മങ്കരത്തൊടി, മണ്ണില്‍ അബ്ദുല്‍ ഖാദര്‍, ഇബ്രാഹിം പന്തല്ലൂര്‍, മുഹമ്മദ് കുരിക്കള്‍ പുല്ലാര സംസാരിച്ചു. മണ്ഡലം കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് ഹംസ സിറ്റി പൂക്കോട്ടൂര്‍ സ്വാഗതവും ട്രഷറര്‍ നജ്മുദ്ദീന്‍ തറയില്‍ നന്ദിയും പറഞ്ഞു.

=