കോഡൂരിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് പഞ്ചായത്ത് കെഎംസിസി ഉപകരണങ്ങള്‍ നല്‍കി

115

മലപ്പുറം: കോഡൂര്‍ ഗ്രാമ പഞ്ചായത്ത് ചെലൂരില്‍ തയാറാക്കുന്ന കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ കോഡൂര്‍ പഞ്ചായത്ത് ദുബൈ കെഎംസിസി കമ്മിറ്റി നല്‍കി. ചടങ്ങില്‍ മലപ്പുറം സിഎച്ച് സെന്റര്‍ ദുബൈ ചാപ്റ്റര്‍ ജന.സെക്രട്ടറി മണ്ണില്‍ അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. കോഡൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.പി ഷാജി ഉദ്ഘാടനം ചെയ്തു. ദുബൈ-മലപ്പുറം മണ്ഡലം കെഎംസിസി പ്രസിഡന്റ് നജ്മുദ്ദീന്‍ തറയില്‍, മുന്‍ പ്രസിഡന്റ് അസീസ് കൂരി, കോഡൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി കെ.എന്‍ ഹമീദ് മാസ്റ്റര്‍, യൂത്ത് ലീഗ് പ്രസിഡന്റ് ടി.മുജീബ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമാദേവി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി റോഷി, പഞ്ചായത്ത് അംഗങ്ങള്‍ പങ്കെടുത്തു.