കുവൈത്ത് കെഎംസിസിയുടെ എട്ടാമത് ചാര്‍ട്ടര്‍ വിമാനം കരിപ്പൂരിലെത്തി

66

കുവൈത്ത് സിറ്റി: കോവിഡ് പശ്ചാത്തലത്തില്‍ ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസമേകി കുവൈത്ത് കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ട്രാവല്‍ മാര്‍ട്ടുമായി സഹകരിച്ച് ചാര്‍ട്ടര്‍ ചെയ്ത വിമാനം കരിപ്പൂരിലെത്തി. ശനിയാഴച കുവൈത്ത് എയര്‍വേസിന്റെ എയര്‍ ബസ് പറന്നുയര്‍ന്നതോടെ കുവൈത്ത് കെഎംസിസി ചാര്‍ട്ടര്‍ ചെയ്തയച്ച വിമാനങ്ങളുടെ എണ്ണം എട്ടായി. തീര്‍ത്തും കിടപ്പിലായ ഒരു രോഗിയും രണ്ടു വീല്‍ ചെയര്‍ യാത്രക്കാരും ഗര്‍ഭിണികളും സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാരുമായാണ് വിമാനം കോഴിക്കോട്ടേക്ക് പറന്നത്. കുവൈത്ത് കെഎംസിസി പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്ത്, ജന.സെക്രട്ടറിഅബ്ദുല്‍ റസാഖ് പേരാമ്പ്ര, ഉപദേശക സമിതി വൈസ് ചെയര്‍മാനും മുന്‍ കേന്ദ്ര പ്രസിഡന്റുമായ കെ.ടി.പി അബ്ദുല്‍ റഹിമാന്‍, സംസ്ഥാന സെക്രട്ടറിമാരായ എഞ്ചി.മുഷ്താഖ്, ഷരീഫ് ഒതുക്കുങ്ങല്‍, മുന്‍ കേന്ദ്ര സെക്രട്ടറിയും വേങ്ങര മണ്ഡലം പ്രസിഡന്റുമായ അജ്മല്‍ വേങ്ങര, മുന്‍ കേന്ദ്ര സെക്രട്ടറിയും താനൂര്‍ മണ്ഡലം പ്രസിഡന്റുമായ ഹംസ കരിങ്കപ്പാറ, മുന്‍ കേന്ദ്ര സെക്രട്ടറിയും കോഴിക്കോട് ജില്ലാ പ്രസിഡന്റുമായ ഫാസില്‍ കൊല്ലം, മലപ്പുറം ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഹമീദ് മൂടാല്‍, ആക്റ്റിംഗ് ജന.സെക്രട്ടറി റസീന്‍ പടിക്കല്‍, ട്രഷറര്‍ അയ്യൂബ്, ജില്ലാ സഹ ഭാരവാഹികളായ ഇല്യാസ് വെന്നിയൂര്‍, മുഹമ്മദ് അബ്ദുല്‍ സത്താര്‍, മുജീബ് നിറമരുതൂര്‍, അഷ്‌റഫ് സബ്ഹാന്‍, ശുക്കൂര്‍, ഷാഫി, മുജീബ് കോട്ടക്കല്‍, ഷാഫി കൊല്ലം, വിവിധ മണ്ഡലം ഭാരവാഹികളായ സലീം നിലമ്പൂര്‍, ഷമീര്‍ വളാഞ്ചേരി, മുസ്തഫ പരപ്പനങ്ങാടി, റിയാസ് ഏറനാട്, നൗഷാദ് വെട്ടിച്ചിറ, ഷമീര്‍ മേക്കട്ടയില്‍, മുഹമ്മദ് കമാല്‍ മഞ്ചേരി, മുബഷിര്‍ തങ്ങള്‍, റഹീം തിരൂര്‍, ഷമീം തിരൂര്‍, അയ്യൂബ് തിരൂരങ്ങാടി, അഷ്‌റഫ് മലപ്പുറം, റാഫി ആലിക്കല്‍, നാസര്‍ വണ്ടൂര്‍, ആബിദ് തങ്ങള്‍, മര്‍സൂഖ് വള്ളിക്കുന്ന്, അബ്ദുള്ള മഞ്ചേരി, ഫസ്‌ലു കൊണ്ടോട്ടി, ഹുസ്സന്‍കുട്ടി, മജീദ് നന്തി, കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ്, ഫൈസല്‍ കടമേരി എന്നിവര്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.