കുവൈത്ത് കെഎംസിസിയുടെ ഒന്‍പതാമത് ചാര്‍ട്ടേഡ് വിമാനം കൊച്ചിയിലെത്തി

17

കുവൈത്ത് സിറ്റി: കോവിഡിന്റെ പശ്ചാത്തലത്തില്‍ ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസമേകുന്ന കുവൈത്ത് കെഎംസിസിയുടെ ചാര്‍ട്ടേഡ് വിമാനം കുവൈത്ത് എയര്‍വേയ്‌സിന്റെ ബോയിങ്ങ് 777 തിങ്കളാഴ്ച്ച രാത്രിയോടെ പറന്നുയര്‍ന്നു. ഇതോടെ, കുവൈത്ത് കെഎംസിസി ചാര്‍ട്ടര്‍ ചെയ്തയക്കുന്ന വിമാനങ്ങളുടെ എണ്ണം ഒന്‍പതായി. കുവൈത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്ത് പ്രയാസപ്പെടുന്ന വരെ നാട്ടിലെത്തിച്ചത് കുവൈത്ത് കെഎംസിസിയാണ്. രാത്രി 10.30ന് 322 യാത്രക്കാരുമായി കൊച്ചിയിലേക്കാണ് യാത്ര തിരിച്ചത്. സംസ്ഥാന സെക്രട്ടറി ടി.ടി ഷംസുവിന്റെ നേതൃത്വത്തില്‍ ഈദ്‌സ് ട്രാവല്‍ മാര്‍ട്ടുമായി സഹകരിച്ചാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. കുവൈത്ത് കെഎംസിസി പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്ത്, ജന.സെക്രട്ടറി റസാഖ് പേരാമ്പ്ര, തിരുവനന്തപുരം ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് കോഓര്‍ഡിനേറ്റര്‍ ടി.ടി.ഷംസു, വൈസ് പ്രസിഡന്റുമാരായ അസ്‌ലം കുറ്റിക്കാട്ടൂര്‍ ഹാരിസ് വള്ളിയോത്ത്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫാസില്‍ കൊല്ലം, തൃശൂര്‍ ജില്ലാ ജന.സെക്രട്ടറി അബ്ദുല്ലത്തീഫ് പി.കെ, ഐടി വിംഗ് കണ്‍വീനര്‍ സൈതലവി ഒറ്റപ്പാലം, ഹെല്‍പ് ഡെസ്‌ക് ജന.കണ്‍വീനര്‍ അജ്മല്‍ വേങ്ങര, പ്രവര്‍ത്തക സമിതിയംഗങ്ങളായ ഹംസ കരിങ്കപ്പാറ, ഷാഫി കൊല്ലം, ഫുആദ് സുലൈമാന്‍, സുഹൈബ് കണ്ണൂര്‍, സലീം നിലമ്പൂര്‍, ആഷിദ് മുണ്ടോത്ത്, കബീര്‍ മൂസാജിപ്പടി എന്നിവര്‍ സന്നിഹിതരായിരുന്നു.
എയര്‍പോര്‍ട്ട് അഥോറിറ്റിയും കുവൈത്ത് എയര്‍വേയ്‌സും കുവൈത്ത് കെഎംസിസിയോട് കാണിച്ച സഹകരണത്തിന് പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്ത് നന്ദി പറഞ്ഞു.