കുവൈത്ത് കെഎംസിസി ചാര്‍ട്ടേഡ് വിമാനം ജൂലൈ 4ന് കോഴിക്കോട്ടേക്കും 5ന് കണ്ണൂരിലേക്കും 6ന് കൊച്ചിയിലേക്കും

55

കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസിയുടെ നേതൃത്വത്തില്‍ ചാര്‍ട്ടര്‍ ചെയ്ത അടുത്ത ഘട്ട വിമാനങ്ങളുടെ പട്ടിക തയാറായി. ജൂലൈ 4ന് കോഴിക്കോട്ടേക്കും 5ന് കണ്ണൂരിലേക്കും 6ന് കൊച്ചിയിലേക്കുമാണ് സര്‍വീസ് നടത്തുക. കോഴിക്കോട്ടേക്കുള്ള വിമാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കുവൈത്ത് കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റിയും കണ്ണൂരിലേക്കുള്ളത് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയും ഏകോപിപ്പിക്കും. 322 യാത്രക്കാരുമായുള്ള കൊച്ചിയിലേക്കുള്ള ബോയിംഗ് 777 വിമാനത്തിലേക്കുള്ളപ്രവര്‍ത്തനങ്ങള്‍ സംസ്ഥാന കമ്മിറ്റി നേരിട്ട് നിയന്ത്രിക്കും. കൊച്ചിയിലേക്ക് ഹാന്‍ഡ് ബാഗ് അടക്കം 75 കിലോ ലഗേജ് കൊണ്ടു പോകാന്‍ യാത്രാക്കാര്‍ക്ക് അവസരമുണ്ട്. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: കൊച്ചി (ടി.ടി ഷംസു: +96599105167), കോഴിക്കോട് (റസീന്‍ പടിക്കല്‍: +965 51272292), കണ്ണൂര്‍ (ഷുഐബ് ധര്‍മടം: +965 50688059).
നേരെത്തെ, കോവിഡ് പശ്ചാത്തലത്തില്‍ ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസമേകി കുവൈത്ത് കെഎംസിസി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഐടിഎല്‍ വേള്‍ഡുമായി സഹകരിച്ച് തയാറാക്കിയ വിമാനമാണ് അവസാനമായി കൊച്ചിയിലേക്ക് യാത്ര തിരിച്ചത്. ജസീറ എയര്‍വേസിന്റെ എയര്‍ബസ് പറന്നുയര്‍ന്നതോടെ കുവൈത്ത് കെഎംസിസി ചാര്‍ട്ടര്‍ ചെയ്തയച്ച വിമാനങ്ങളുടെ എണ്ണം ഏഴായി. കുവൈത്ത് കെഎംസിസി പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്ത്, ജന.സെക്രട്ടറി അബ്ദുല്‍ റസാഖ് പേരാമ്പ്ര, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ മുഹമ്മദ് അസ്‌ലം കുറ്റിക്കാട്ടൂര്‍, ഹാരിസ് വള്ളിയോത്ത്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫാസില്‍ കൊല്ലം, പാലക്കാട് ജില്ലാ പ്രസിഡണ്ട് സലാം പട്ടാമ്പി, ജന.സെക്രട്ടറി റസാഖ് മണ്ണാര്‍ക്കാട്, ട്രഷറര്‍ റസാഖ് കുമരനെല്ലൂര്‍, വൈസ് പ്രസിഡണ്ടുമാരായ സെയ്തലവി ഷൊര്‍ണൂര്‍, അഷ്‌റഫ് അപ്പക്കാടന്‍, സെയ്തലവി ഒറ്റപ്പാലം, സെക്രട്ടറിമാരായ അബ്ദുല്‍ വഹാബ്, നൗഷാദ് പി.ടി, സൈനുല്‍ ആബിദ്, വിവിധ മണ്ഡലം ഭാരവാഹികളായ ബഷീര്‍ തെങ്കര, നിസാര്‍ പട്ടാമ്പി, അഷ്‌റഫ് ഷൊര്‍ണ്ണൂര്‍, സക്കീര്‍ പുതുനഗരം, നിഷാബ് തങ്ങള്‍, ഷാഫി തൃത്താല, ഷാനിഷാദ്, ശിഹാബ് പട്ടാമ്പി, ബഷീര്‍ പട്ടിശ്ശേരി, നാഫി, ഫൈസല്‍ എന്നിവര്‍ നേതൃത്വം നല്‍കി.