എം.എ.യൂസഫലിയെ മക്ക ഗവർണ്ണർ ആദരിച്ചു

42

മക്ക: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലിക്ക് മക്ക ഗവർണ്ണറും സൽമാൻ രാജാവിൻ്റെ ഉപദേശകനുമായ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ്റെ ആദരവ്.

കോവിഡ് വ്യാപനം മൂലം ദുരിതത്തിലായ മക്കയിലെ ചെറുകിട കച്ചവടക്കാർക്കും അവരുടെ കുടുംബങ്ങൾക്കും സഹായം എത്തിക്കുന്നതിനായി ഗവർണ്ണറേറ്റിൻ്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ ” ബിറന്‍ ബി മക്ക ” പദ്ധതിയിൽ സജീവ പങ്കാളിത്തം വഹിച്ചതിനാണ് ഗവർണ്ണറുടെ ആദരവ്. പത്ത് ലക്ഷം സൗദി റിയാലാണ് ചെറുകിട കച്ചവടക്കാർക്ക് ആശ്വാസമെത്തിക്കുന്നതിനായി എം.എ.യൂസഫലി ഈ പദ്ധതിയിലേക്ക് നൽകിയത്.

മക്കയിലെ ഗവർണ്ണർ കാര്യാലയത്തിൽ നടന്ന ചടങ്ങിൽ എം.എ.യൂസഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് ജിദ്ദ റീജണൽ ഡയറക്ടർ റഫീഖ് യാരത്തിങ്കൽ മക്ക ഗവർണ്ണർ ഖാലിദ് അൽ ഫൈസൽ രാജകുമാരനിൽ നിന്നും ഉപഹാരം ഏറ്റുവാങ്ങി.

ഫോട്ടോ: മക്ക ഗവർണറും സൗദി രാജാവിന്റെ ഉപദേശകനുമായ ഖാലിദ് അൽ ഫൈസൽ രാജകുമാരനിൽ നിന്നും ഉപഹാരം എം.എ. യൂസഫലിക്ക് വേണ്ടി ലുലു ജിദ്ദ റീജണൽ ഡയറക്ടർ റഫീഖ് യാരത്തിങ്കൽ ഏറ്റുവാങ്ങുന്നു