മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സില്‍ ശുഭാരംഭം പ്രൈസ് പ്രോമിസ് ഡിസ്‌കൗണ്ട് കാമ്പയിന്‍

45

ദുബൈ: സ്വര്‍ണ-വജ്രാഭരണങ്ങള്‍ക്ക് ആകര്‍ഷക ഡിസ്‌കൗണ്ട് നല്‍കി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ആദ്യമായി ശുഭാരംഭം പ്രൈസ് പ്രോമിസ് ഡിസ്‌കൗണ്ട് കാമ്പയിന്‍ ആരംഭിച്ചു. ഏറെ പ്രത്യേകതകളും ഉപയോക്താക്കള്‍ ഉറ്റുനോക്കുന്നതുമായ ഈ കാമ്പയിനില്‍ അത്യാകര്‍ഷകവും അതുല്യവുമായ ട്രെന്‍ഡുകളിലുള്ള സ്വര്‍ണ-വജ്രാഭരണങ്ങളാണ് ഉപയോക്താക്കളുടെ അഭിരുചിക്കും താല്‍പര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കി ഒരുക്കിയിരിക്കുന്നത്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ അക്ഷയ തൃതീയ, വേനലവധി എന്നിവ മുന്‍നിര്‍ത്തി വാങ്ങിയ ആഭരണങ്ങളുടെ വില്‍പന വേഗത്തിലാക്കാനാണ് ഈ ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്നത്. കോവിഡ് 19നെ തുടര്‍ന്നുള്ള കര്‍ശന നിയന്ത്രണങ്ങള്‍ മൂലം ബിസിനസിനും ഉല്‍പന്ന വില്‍പനക്കും തടസ്സമുണ്ടായിട്ടുണ്ട്. അതിനാലും 2020 സെപ്തംബറില്‍ പുതിയ ശേഖരം വരാനിരിക്കുന്നതിനാലും നിലവിലുള്ള ആഭരണ ശേഖരത്തിന്റെ വില്‍പന ദ്രുതഗതിയിലാക്കേണ്ടത് അനിവാര്യമാണ്.
ശുഭാരംഭം പ്രൈസ് പ്രോമിസ് ഡിസ്‌കൗണ്ട് കാമ്പയിനില്‍ 18, 21, 22 കാരറ്റുകളിലുള്ള സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്ന ഉപയോക്താക്കള്‍ക്ക് പണിക്കൂലിയില്‍ 20-50% ഡിസ്‌കൗണ്ടും, വജ്രാഭരണങ്ങള്‍ക്ക് 25% വരെ ഡിസ്‌കൗണ്ടും ലഭിക്കും. ഇതിനോടൊപ്പം തന്നെ, ആകര്‍ഷക വിലയില്‍ വാങ്ങാനാകുന്ന ‘സ്‌പെഷ്യല്‍ ബയ്’ ഉല്‍പന്നങ്ങളുടെ പ്രത്യേക പ്രദര്‍ശനവും ഉണ്ടായിരിക്കും. ഉപയോക്താക്കള്‍ക്ക് ജിസിസിയില്‍ എവിടെ നിന്നും വാങ്ങിയ 22 കാരറ്റ് സ്വര്‍ണാാഭരണങ്ങള്‍ 100% മൂല്യത്തില്‍ മാറ്റി വാങ്ങാനുള്ള അവസരവുമുണ്ട്.
”സ്വര്‍ണം വാങ്ങുന്നത് വഴി സാമ്പത്തികവും വൈകാരികവുമായ നേട്ടങ്ങള്‍ ആഗ്രഹിക്കുന്ന, ഏറെ കരുതലുളള ഉപയോക്താക്കള്‍ക്ക് വേണ്ടിയാണ് ശുഭാരംഭം പ്രൈസ് പ്രോമിസ് കാമ്പയിന്‍. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഇങ്ങനെയൊരു കാമ്പയിന്‍ അവതരിപ്പിക്കുന്നത് ഇതാദ്യമാണ്. ഞങ്ങളുടെ ഉപയോക്താക്കള്‍ക്ക് ഈ ഡിസ്‌കൗണ്ടുകളില്‍ നിന്ന് പരമാവധി പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതുല്യമായ ശേഖരവും അവിശ്വസനീയമായ വിലയും ഞങ്ങളുടെ ഉപയോക്തക്കള്‍ക്ക് സന്തോഷം നല്‍കുമെന്നുറപ്പുണ്ട്. ഈ അഭൂതപൂര്‍വ സാഹചര്യത്തില്‍ ഏറ്റവും മികച്ച ആസ്തി എന്ന നിലയില്‍ പ്രകടനം കാഴ്ച വെക്കുന്ന സ്വര്‍ണം ഒരേസമയം മികച്ച നിക്ഷേപവും, അലങ്കാര വസ്തുവുമാണെന്നതിനാല്‍, സ്വര്‍ണം വാങ്ങാനുള്ള മികച്ച അവസരമാണിത്” -മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഇന്റര്‍നാഷണല്‍ ഓപറേഷന്‍സ് എംഡി ഷംലാല്‍ അഹമ്മദ് പറഞ്ഞു.
ഇപ്പോഴുള്ള പ്രയാസകരമായ സാഹചര്യത്തില്‍ മൂല്യം കുറയാതെ ഏറ്റവും എളുപ്പത്തില്‍ പണമായി മാറ്റാം എന്നുള്ളത് സ്വര്‍ണ്ണത്തെ കൂടുതല്‍ ആകര്‍ഷകമാകുന്നു. മലബാറിന്റെ വിവിധ ബ്രാന്‍ഡുകളായ മൈന്‍ ഡയമണ്ട്‌സ്, ഇറ അണ്‍കട്ട് ഡയമണ്ട്, പ്രെഷ്യ ജെം, ഡിവൈന്‍ ഇന്‍ഡ്യന്‍ ഹെറിറ്റേജ്, എത്‌നിക്‌സ് ഹാന്‍ഡ് ക്രാഫ്റ്റഡ് ഡിസൈനര്‍ തുടങ്ങിയ ജൂവലറികള്‍ ഈ കാമ്പയിനിന്റെ ഭാഗമാണ്. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ യുഎഇയിലെ എല്ലാ ഔട്‌ലെറ്റുകളിലും 2020 ആഗസ്റ്റ് 8 വരെ ഈ ഓഫര്‍ ലഭിക്കും.