ഷാര്‍ജ: അല്‍നബ്ബ മുബാറക് സെന്ററിന് സമീപത്തെ അല്‍മദീന ഹൈപര്‍ മാര്‍ക്കറ്റില്‍ മാംഗോ ഫെസ്റ്റ് ആരംഭിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നും വ്യത്യസ്ത ഇനം മാമ്പഴങ്ങളുടെ വിപുല ശേഖരം തന്നെ ഉപയോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. യുഎഇയിലെ ഫുജൈറയില്‍ നിന്നുള്ള സ്വദേശി മാമ്പഴം കൂടാതെ ഇന്ത്യ, പാകിസ്താന്‍, യെമന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള മാമ്പഴവും മാംഗോ ഫെസ്റ്റിന്റെ ഭാഗമായിട്ടുണ്ട്.