ഏറ്റവും ചെലവ് കുറഞ്ഞ ഓഫീസ് സംവിധാനവുമായി ഈസി ആക്‌സസ് ഡോക്യുമെന്റ് ക്‌ളിയറിംഗ് സര്‍വീസസ് എല്‍എല്‍സി

125

ദുബൈ: മഹാമാരിയില്‍ നിന്നും തിരിച്ചു വരുന്ന ബിസിനസ് സമൂഹത്തിനും യുവ സംഭരംഭകര്‍ക്കും ആശ്വാസവുമായി ഈസി ആക്‌സസ് ഡോക്യുമെന്റ് സര്‍വീസസ് എല്‍എല്‍സി ദുബൈയിലെ പുതിയ സര്‍ക്കാര്‍ സേവനങ്ങളുടെ കേന്ദ്രം അല്‍ബര്‍ഷ മാളിലെ ദുബൈ എകോണമിക്ക് മുന്‍വശത്ത് പ്രവര്‍ത്തനമാരംഭിച്ചു.
ഈസി ആക്‌സസ് ചെയര്‍മാന്‍ തമീം അബൂബക്കര്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ അബ്ദുല്ല ഫലക് നാസര്‍, അല്‍ബര്‍ഷ മാള്‍ മേധാവി മുബാറക് അല്‍ജല്ലാഫ്, അല്‍ബര്‍ഷ മാള്‍ സര്‍ക്കാര്‍ സേവന വിഭാഗം മേധാവി അഹ്മദ് അബ്ദുല്ല, സാദിഖ് അലി, എം.പി അഷ്‌റഫ് തുടങ്ങിയ നിരവധി പ്രമുഖര്‍ പങ്കെടുത്തു.
ഖിസൈസ് അല്‍ത്വവാര്‍ സെന്ററിലും ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. 13,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഖിസൈസ് ബിസിനസ് സെന്ററില്‍ 1,000 ദിര്‍ഹം മുതലുള്ള ഓഫീസ് സംവിധാനം ലഭ്യമാണ്. എല്ലാ സര്‍ക്കാര്‍ സേവനങ്ങള്‍ക്കും 24 മണിക്കൂറും തങ്ങളെ സമീപിക്കാവുന്നതാണെന്ന് തമീം അബൂബക്കര്‍ പറഞ്ഞു. മുഴുവന്‍ സര്‍ക്കാര്‍ സേവനങ്ങളും ഏറ്റവും എളുപ്പത്തിലും ലളിതമായും ഉപയോക്താക്കളിലേക്ക് എത്തിക്കലാണ് ലക്ഷ്യമെന്ന് ഈസി ആക്‌സസ് സിഇഒ സാദിഖ് അലി വ്യക്തമാക്കി.

തമീം അബൂബക്കര്‍, സാദിഖ് അലി