മസ്ക്കറ്റിലെ സീബ് വിലായത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 15,000 കടന്നു. ഇന്ന് പുതിയതായി 200 പേർക്ക് കൂടി കോവിഡ് പോസിറ്റീവായതോടെ വിലായത്തിലെ ആകെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 15,152 ആയി. സുൽത്താനേറ്റിലെ ആകെ പോസിറ്റീവ് കേസുകളിൽ ഏകദേശം 20 ശതമാനവും സീബ് വിലായത്തിൽ മാത്രമാണ്.