കോവിഡ് ബാധിച്ച് കൊല്ലം സ്വദേശി ദുബായിൽ മരിച്ചു

കോവിഡ് ബാധിച്ച് കൊല്ലം കൈതോട് സ്വദേശി ഇസ്മായിൽ കുഞ്ഞ് (68) ദുബായ് അൽ ബറാഹ ആശുപത്രിയിൽ മരിച്ചു. ജൂലൈ 12 നായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്.  തലേദിവസം പക്ഷാഘാതം സംഭവിച്ചതിനെ തുടർന്ന് ഷാർജ അൽ ഖാസിമി ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചിരുന്നത്. ബുധനാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്. ഷാർജ ഇന്ത്യൻ അസോസിയേഷനുമുന്നിലുള്ള രിസാല ടൈപ്പിംഗ് സെന്റർ ഉടമയാണ്. 40 വർഷമായി പ്രവാസജീവിതം നയിക്കുകയായിരുന്നു. ഷാർജ ഇന്ത്യൻ അസോസിയേഷൻ, കൊല്ലം പ്രവാസി അസോസിയേഷൻ എന്നിവയിൽ അംഗമാണ്.

ഭാര്യ: നസീമ,

മക്കൾ: ഷംനാദ്, ഷിഫാന, ഷെഫീന.

മൃതദേഹം ദുബായ് സോനാപൂരിൽ കബറടക്കി.