അജ്മാന്‍-വടകര മണ്ഡലം കെഎംസിസിക്ക് പുതിയ ഭാരവാഹികള്‍

67

അജ്മാന്‍: അജ്മാന്‍-വടകര മണ്ഡലം കെഎംസിസി രൂപീകരിച്ചു. കെഎംസിസി ഹാളില്‍ നടന്ന കണ്‍വെന്‍ഷന്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് എടച്ചേരി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ഇസ്മായില്‍ എമിറേറ്റ്‌സ്, കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് റഷീദ് തിക്കോടി സംസാരിച്ചു. ജില്ലാ ഓര്‍ഗ.സെക്രട്ടറി സിദ്ദീഖ് അത്യേരി കമ്മിറ്റി രൂപീകരണത്തിന് നേതൃത്വം നല്‍കി. റഹദ് വൈക്കിലശ്ശേരി പാനല്‍ അവതരിപ്പിച്ചു. ഭാരവാഹികള്‍: മുഹമ്മദലി അഴിയൂര്‍ (പ്രസി.), ഷംനാസ് കണ്ണൂക്കര (ജന.സെക്ര.), ഷംനാസ് എ.വി (ട്രഷ.), നസ്രുദ്ദീന്‍ വടകര, ജാബിര്‍ കാര്‍ത്തികപ്പള്ളി, റഷീദ് പാലേരി, ആബിദ് അഴിയൂര്‍, റസാഖ് ടി.കെ (വൈ.പ്രസി.), ഫിര്‍ദൗസ് ഒഞ്ചിയം, റഹദ് വൈക്കിലശ്ശേരി, സത്താര്‍ നെല്ലാച്ചേരി, ഫൈസല്‍ ജി.കെ ഓര്‍ക്കാട്ടേരി, അഷ്‌കര്‍ കോട്ടക്കടവ് (ജോ.സെക്ര.).
മുഹമ്മദലി അഴിയൂര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഷംനാസ് കണ്ണൂക്കര സ്വാഗതവും ഷംനാസ് എ.വി നന്ദിയും പറഞ്ഞു.