ന്യൂഡല്‍ഹി: തിരുവനന്തപുരം യു.എ.ഇ കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജ് വഴി സ്വര്‍ണക്കടത്ത് നടന്ന സംഭവത്തില്‍ കേന്ദ്ര ഏജന്‍സിയായ എന്‍.ഐ.എ അന്വേഷണം നടത്തും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണത്തിന് അനുമതി നല്‍കും. രാജ്യസുരക്ഷയെക്കൂടി ബാധിക്കുന്ന ഗുരുതര കേസ് ആയതിനാലാണ് എന്‍.ഐ.എ അന്വേഷം പ്രഖ്യാപിച്ചത്. കള്ളക്കടത്തിനു പിന്നില്‍ ആരാണ്, എവിടെനിന്ന് വന്നു, ആരില്‍ നിന്നെല്ലാം സഹായം ലഭിച്ചു തുടങ്ങിയ കാര്യങ്ങള്‍ കേന്ദ്ര ഏജന്‍സി പരിശോധിക്കും.