സിബിഎസ്ഇ 10-ാം ക്ലാസ്സ് പരീക്ഷയിലും മിന്നുന്ന വിജയം നേടി പ്രവാസി മക്കള്‍

41

 റസാഖ് ഒരുമനയൂര്‍
അബുദാബി: സിബിഎസ്ഇ 10-ാം ക്ലാസ്സ് പരീക്ഷയില്‍ ഗള്‍ഫ് നാടുകളിലെ വിദ്യാ ര്‍ത്ഥികള്‍ വന്‍വിജയം കരസ്ഥമാക്കി. യുഎഇയിലെ വിവിധ എമിറേറ്റുകളിലെ ഓരോ സ്‌കൂളുകളും അഭിമാനകരമായ നേട്ടമാണ് കൈവരിച്ചത്.
ഗള്‍ഫ് നാടുകളിലെ പഠനരീതിയും സൗകര്യങ്ങളും പ്രയോജനപ്പെടുത്തി വിദ്യാഭ്യാസ രംഗത്ത് തിളങ്ങുന്ന നേട്ടമാണ് പ്രവാസി കുട്ടികള്‍ കൈവരിച്ചത്. ഈ വര്‍ഷ ത്തെ ഫലം പ്രസിദ്ധീകരിച്ച എല്ലാ പരീക്ഷകളും മുന്‍വര്‍ഷങ്ങളെപ്പോലെത്തന്നെ പ്രതീക്ഷിച്ച വിജയം സമ്മാനിച്ചു ശ്രദ്ധേയരായി.
കുട്ടികളുടെ പഠനകാര്യത്തില്‍ രക്ഷിതാക്കള്‍ കാണിക്കുന്ന താല്‍പര്യവും ശ്രദ്ധ യും വിജയത്തില്‍ നല്ല പങ്ക് വഹിക്കുന്നുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്‌കൂളി ല്‍നിന്ന് ലഭിക്കുന്ന പഠനം വീട്ടിലെത്തി ആവര്‍ത്തിക്കുന്നതും രക്ഷിതാക്കള്‍ വിലയി രുത്തുന്നതും കുട്ടികളുടെ വിജയത്തെ സ്വാധീനിക്കുന്നുണ്ട്. യുഎഇ വിദ്യാഭ്യാസ വകുപ്പിന്റെയും അബുദാബി എഡ്യുക്കേഷന്‍ കൗണ്‍സിലിന്റെയും കര്‍ശന നിര്‍ദ്ദേ ശങ്ങളും വിദ്യാലയങ്ങളില്‍ പഠന മികവ് ഉയര്‍ത്തുന്നതിന് കാരണമാണ്.

623 കുട്ടികളെ വിജയിപ്പിച്ചു ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍

പരീക്ഷയെഴുതിയ 623 കുട്ടികളെയും ഉന്നത പഠനത്തിന് യോഗ്യരാക്കി ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ നൂറുശതമാനം വിജയം നേടി. 22 ശതമാനം കുട്ടികളും 90 ശതമാനത്തിനുമുകളില്‍ മാര്‍ക്കുനേടിയാണ് വിജയിച്ചത്. 51ശതമാനം കുട്ടികള്‍ 80 ശതമാനത്തിനുമുകളില്‍ എത്തിയപ്പോള്‍ 67 ശതമാനം പേര്‍ 75 ശതമാനത്തിനുമുകളിലുംമാര്‍ക്കുനേടി.
93ശതമാനം കുട്ടികള്‍ 60ശതമാനത്തിനുമുകളില്‍ മാര്‍ക്കുനേടിയാണ് വിജയത്തി ന് തിളക്കമേറ്റിയത്. സ്‌കൂളിലെ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടി വൈഷ്ണവി വേങ്ങയില്‍ മഠത്തില്‍ (97.8) ശ്രദ്ധനേടി. പവന്‍ ഷാജി 97.4, അനുപമ സുജ രഞ്ജിത് 97.2 എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
ഉന്നത വിജയംനേടിയവരെ പ്രിന്‍സിപ്പല്‍ പ്രമോദ് മഹാജന്‍, ആക്ടിംഗ് പ്രിന്‍സിപ്പല്‍ മുഹമ്മദ് അമീന്‍, വൈസ് പ്രിന്‍സിപ്പല്‍മാരായ ജുവൈസ, മിനി മേനോന്‍ എന്നിവരും ഷാര്‍ജ ഇന്ത്യന്‍ അസ്സോസിയേഷന്‍ പ്രസിഡണ്ട് ഇപി ജോണ്‍സണ്‍, ജനറല്‍ സെക്രട്ടറി എം അബ്ദുല്ല മല്ലിച്ചേരി, ആക്ടിംഗ് ട്രഷറര്‍ ഷാജി ജോണ്‍ എന്നിവര്‍ അനുമോദിച്ചു.

അബുദാബി മോഡല്‍ സ്‌കൂള്‍

അബുദാബി: അബുദാബി മോഡല്‍ സ്‌കൂള്‍ 100ശതമാനം വിജയം നേടി. പരീക്ഷ എഴുതിയ 78 കുട്ടികളില്‍ 14 പേര്‍ 90ശതമാനത്തിനുമുകളില്‍ മാര്‍ക്ക് നേടിയാണ് വിജയിച്ചത്. 47 കുട്ടികള്‍ 80ശതമാനത്തിലധികം മാര്‍ക്കുനേടി. ശരാശരി 81 ശതമാ നം മാര്‍ക്ക് നേടാന്‍ കഴിഞ്ഞ സംതൃപ്തിയിലാണ് അബുദാബി മോഡല്‍ സ്‌കൂള്‍.
എമില്‍ മണി സ്റ്റീഫന്‍, ആഷിഖ അബ്ദുല്‍ കലാം, ലുബാബ ജബീന്‍, അലീന ഷി ബു, കൃഷ്ണ ചന്ദ്രനാനില്‍, ദര്‍ശന്‍ ഷാജ്, മുഹമ്മദ് നസീം, ഫാത്തിമ ഹനാന്‍, ഇഹാ ന്‍ മുഹമ്മദ്, റാഫത്ത് കന്‍സ അബ്ദുല്ല, അര്‍ജുന്‍ സിഎസ്, അലീമ ഷാജഹാന്‍, ന ദ ഉമ്മര്‍, ഖുഷി സക്‌സേന എന്നിവര്‍ 90ശതമാനത്തിനുമുകളില്‍ മാര്‍ക്കുനേടി വിജയിച്ചു.

വിജയം ആവര്‍ത്തിച്ച് ഗള്‍ഫ് ഏഷ്യന്‍ ഇംഗ്ലീഷ് സ്‌കൂള്‍

ഷാര്‍ജ ഗള്‍ഫ് ഏഷ്യന്‍ ഇംഗ്ലീഷ് സ്‌കൂള്‍ 100 ശതമാനം വിജയം കരസ്ഥമാക്കി. പരീക്ഷക്കിരുന്ന 234 വിദ്യാര്‍ത്ഥികളെയും ഉയര്‍ന്ന മാര്‍ക്കോടെ ഹയര്‍ സെക്കന്ററി പഠനത്തിന്ന് യോഗ്യരാക്കിയാണ് ഗള്‍ഫ് ഏഷ്യന്‍ ഇംഗ്ലീഷ് സ്‌കൂള്‍ ഇത്തവണയും നൂറ് മേനി വിജയം നേടിയത്.
മൊത്തം പരീക്ഷയെഴുതിയവരില്‍ 126 പേര്‍ ഡിസ്റ്റിംഗ്ഷന്‍ നേടി. അഞ്ച് വിദ്യാര്‍ ത്ഥികള്‍ എല്ലാ വിഷയങ്ങളിലും എ വണ്‍ കരസ്ഥമാക്കി. 97.0 ശതമാനം മാര്‍ക്ക് നേടിയ സന നാസിം ദാബിര്‍, നജ സമന്‍ എന്നിവര്‍ സ്‌കൂള്‍ ടോപ്പറായി. 96.8 ശതമാനം മാര്‍ ക്ക് നേടി പാര്‍വണ മനോജ് സെക്കന്റ് ടോപ്പെറും, 95.8 ശതമാനം മാര്‍ക്ക് നേടി നൈല ആന്‍ മാത്യു, നൂറുന്നീസ സുല്‍ത്താന്‍ അലാവുദ്ധീന്‍, വൈഷ്ണവി അനില്‍ കുമാര്‍ എന്നിവര്‍ തേര്‍ഡ് ടോപ്പേഴ്സുമായി.
അഖില്‍ ഹര്‍ഷന്‍, അശ്വിന്‍ ഒപി എന്നിവര്‍ കണക്കിലും, മിനാല്‍ സാറ നസ് റുദ്ദീ ന്‍, മറിയം ഹാഫിസ് എന്നിവര്‍ ഇംഗ്ലീഷിലും ഫുള്‍ മാര്‍ക്ക് നേടി. സിബിഎസ്ഇ പ്ല സ്ടു പരീക്ഷയിലും സ്‌കൂള്‍ നൂറ് ശതമാനം വിജയം കൈവരിച്ചിരുന്നു. കോവിഡിനിട യിലും ചിട്ടയാര്‍ന്ന പഠനത്തിലൂടെ മികച്ച വിജയം നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെ യും പേസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ പി എ ഇബ്രാഹിം ഹാജി, സ്‌കൂള്‍ ഡയറക്ടര്‍ സുബൈര്‍ ഇബ്രാഹിം, പ്രിന്‍സിപ്പല്‍ ഡോ നസ്രീന്‍ ബാനു ബി ആര്‍ എന്നിവര്‍ അഭിനന്ദിച്ചു.

ഏഷ്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ റുവൈസ്

അബുദാബി റുവൈസില്‍ പ്രവര്‍ത്തിക്കുന്ന ഏഷ്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 100 കുട്ടികളും വിജയിച്ചു. ലിഖിത സായ് ടോട്ട 96.8, അദ്വൈദ് രോഹിത് പട്ടേല്‍ 95.6, സൈറാം നരേന്ദ്രബാബു 95.6, പാര്‍ത്ത്കുമാര്‍ രജനീകാന്ത് പ ട്ടേല്‍ 94.2 ശതമാനം മാര്‍ക്കുനേടി സ്‌കൂളിന് അഭിമാനമായി.

 

എമിറേറ്റ്‌സ് നാഷണല്‍ സ്‌കൂള്‍ ഷാര്‍ജ

ഷാര്‍ജ എമിറേറ്റ്‌സ് നാഷണല്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ മുഴുവന്‍ കുട്ടികളും വിജയം കൈവരിച്ചു. 248 കുട്ടികളില്‍ 50പേര്‍ 90ശതമാനത്തിനുമുകളില്‍ മാര്‍ക്കുനേ ടി വിജയിച്ചു.
164 കുട്ടികള്‍ 75 ശതമാനത്തിനുമുകളില്‍ മാര്‍ക്കുനേടി. ഫര്‍സാന മുബാറക് 96.8, ബാസില്‍ ഷൈജു 96.2, ക്രിസ് ജോജു 96 ശതമാനം മാര്‍ക്കുനേടി വിജയം കൈവരി ച്ചു.

ഡല്‍ഹി പ്രൈവറ്റ് സ്‌കൂള്‍ ദുബൈ

ദുബൈ ഡല്‍ഹി പ്രൈവറ്റ് സ്‌കൂളില്‍ 283 പേരാണ് പരീക്ഷയെഴുതിയത്. 46.24 ശതമാനം കുട്ടികളും 90ശതമാനത്തിനുമുകളില്‍ മാര്‍ക്കുനേടി വിജയം കൈവരിച്ചുവെന്നത് സ്‌കൂളിന് മികച്ച നേട്ടമായിമാറി.
നിതിന്‍ കുമാര്‍ രാമചന്ദ്രന്‍ 98.8, ഷെയ്ഖ് ഫര്‍ഹാന്‍ സെയ്ഫ് 97.8 ശതമാനം മാര്‍ ക്കുനേടി തിളക്കമാര്‍ന്ന വിജയം നേടി. 38കുട്ടികള്‍ വ്യത്യസ്ഥ വിഷയങ്ങളില്‍ 100 ശതമാനം മാര്‍ക്കുനേടി. ഫ്രഞ്ച് 5, മാത്‌സ് 9, സോഷ്യല്‍ സയന്‍സ് 5, ഐടി 19 എ ന്നീ വിഷയങ്ങളിലാണ് 100 ശതമാനം മാര്‍ക്ക് നേടിയത്. സ്‌കൂള്‍ ശരാശരി 87.56 ശതമാനം മാര്‍ക്കുനേടുകയുണ്ടായി.

ഗള്‍ഫ് ഇന്ത്യന്‍ ഹൈസ്‌കൂള്‍ ദുബൈ

കഴിഞ്ഞ 36 വര്‍ഷമായി എല്ലാവര്‍ഷവും നൂറുമേനി വിജയം കരസ്ഥമാക്കുന്ന ദു ബൈ ഗള്‍ഫ് ഇന്ത്യന്‍ ഹൈസ്‌കൂള്‍ ഇത്തവണയും പിന്നിലായില്ല. പരീക്ഷയെഴുതി യ 118 കുട്ടികളും വിജയിച്ചു.
എയ്ഞ്ചലിന്‍ എല്‍സ പീറ്റര്‍ 95.8, കാര്‍ത്തിക രാംദാസ് 94.4, ക്രിസ്റ്റര്‍ അബിഗെയ്ല്‍ 94.2, റിഹാന്‍ ടി ബാബു 91.8 ശതമാനം മാര്‍ക്കുനേടി വിജയിച്ചു.

അല്‍അമീര്‍ ഇംഗ്ലീഷ് സ്‌കൂള്‍ അജ്മാന്‍

അജ്മാന്‍ അല്‍അമീര്‍ ഇംഗ്ലീഷ് സ്‌കൂള്‍ 100 ശതമാനം വിജയം കൈവരിച്ചു. നാലുകുട്ടികള്‍ ഇംഗ്ലീഷില്‍ മുഴുവന്‍ മാര്‍ക്കുനേടിയാണ് വിജയിച്ചത്.
നസ്‌റിന്‍ നാസര്‍, ശരണ്യ ജയമോഹന്‍, നന്ദന ജോയ്, മീനാക്ഷി ഗോപാലകൃഷ് ണന്‍, നന്ദന സജല്‍, പവിത്ര ഹരീഷ്, ലുബൈബ തയ്യിബ്, ഷാഹിദ് മൊയ്തീന്‍, അ സ്‌ന മുജീബ്, നാസ്‌നീന്‍ മുഹമ്മദ്, സഹജ് ഗഫൂര്‍, ഫാത്തിമത്തു ഹിബ റഫീഖ്, അ ഫ്ഷീന്‍ ബാനു അഷ്ഫാഖ്, അഖ്‌സ മറിയം തോമസ്, ശ്രീനന്ദന്‍ പ്രതീപ്, അലീസ അയ്യൂബ്ഖാന്‍, സാദിയ അക്ബര്‍, ക്രിസ്റ്റോ ജോണി മാത്യു, ദിക്ഷിത അയ്യപ്പന്‍, മറി യം മിദ്‌റാറ മുഹമ്മദ് ഷാഫി, റൈഹാന്‍ മുഹമ്മദ് എന്നിവര്‍ 90ശതമാനത്തിനുമുകളി ല്‍ മാര്‍ക്കു നേടി.

റാസല്‍ഖൈമ ഇന്ത്യന്‍ സ്‌കൂള്‍

റാസല്‍ഖൈമ ഇന്ത്യന്‍ സ്‌കൂള്‍ ഇത്തവണയും മികച്ച വിജയം നേടി ശ്രദ്ധേയമായി. 163വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 43പേര്‍ 90 ശതമാനത്തിനുമുകളില്‍ മാര്‍ക്കുനേടിയാണ് വിജയിച്ചത്. 86 പേര്‍ ഡിസ്റ്റിംഗ്ഷന്‍, 22 പേര്‍ ഫസ്റ്റ് ക്ലാസും നേ ടി.
ദ്രുവ് ഗിരീഷ് 97.8, ബെഞ്ചമിന്‍ തോമസ് 97.2, മുഹമ്മദ് അര്‍മാന്‍ ചൗദരി 95.6 എ ന്നിവര്‍ ഉന്നത വിജയം കൈവരിച്ചു. കൂടാതെ ദ്രുവ് ഗിരീഷ്, മുഹമ്മദ് അര്‍മാന്‍ ചൗ ദരി, നിഹാല ഷറിന്‍ എന്നിവര്‍ മാത്‌സില്‍ മുഴുവന്‍ മാര്‍ക്കുംനേടി ശ്രദ്ധേയരായി.

റാസല്‍ഖൈമ ഇന്ത്യന്‍ പബ്ലിക് ഹൈസ്‌കൂള്‍

റാസല്‍ഖൈമ ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍ നൂറുശതമാനം വിജയം നേടി. പരീക്ഷയെ ഴുതിയ 85 വിദ്യാര്‍ത്ഥികളില്‍ 73 ശതമാനം പേര്‍ ഡിസ്റ്റിംഗ്ഷനും മറ്റുള്ളവര്‍ ഫസ്റ്റ് ക്ലാസും നേടി. ആന്‍ മറിയ അജോയ് 98.2 ശതമാനം നേടി ഒന്നാമതെത്തി.
മാര്‍ലിന്‍ ആന്‍ ബിജു 97.6, ശിവഗംഗ സുധീര്‍ 95.8 എന്നിവര്‍ രണ്ടും മൂന്നും സ്ഥാ നങ്ങള്‍ കരസ്ഥമാക്കി. ആന്‍ മറിയ അജോയ്, മര്‍ലിന്‍ ആന്‍ ബിജു എന്നിവര്‍ ഇംഗ്ലീഷ്, കണക്ക് വിഷയങ്ങളില്‍ മുഴുവന്‍ മാര്‍ക്ക് നേടി. ഉന്നതവിജയം നേടിയവരെ പ്രിന്‍ സിപ്പല്‍ അനുഭ നിജാവന്‍, ചെയര്‍മാന്‍ റെജി സ്‌കറിയ എന്നിവര്‍ അഭിനന്ദിച്ചു.

എന്‍.ഐ മോഡല്‍ സ്‌കൂള്‍ ദുബൈ

ദുബൈ എന്‍ഐ മോഡല്‍ സ്‌കൂള്‍ നൂറുശതമാനം കുട്ടികളെയും വിജയിപ്പിക്കാനായ സന്തോഷത്തിലാണ്. പരീക്ഷയെഴുതിയ 207 കുട്ടികളില്‍ ജസ്‌ന ഷാജഹാന്‍ 96.4 ശതമാനം മാര്‍ക്കോടെ സ്‌കൂളിലെ ഒന്നാമതായി.
കൃഷ്ണ സാദിയ ബി 96.2, നേഖ മറിന്‍ സാബു 96.2, ഷബ്‌നം യാസീന്‍ 95.2, നന്ദി ത കണ്ണന്‍ എം 95.2 എന്നിവര്‍ യഥാക്രമം ഒന്നും രണ്ടുംമൂന്നും സ്ഥാനങ്ങള്‍ നേടി.

മികവോടെ അജ്മാന്‍ ഈസ്റ്റ് പോയിന്റ് സ്‌കൂള്‍

അജ്മാന്‍ ഈസ്റ്റ് പോയിന്റ് സ്‌കൂള്‍ മികച്ച ഫലം നിലനിര്‍ത്തി. പരീക്ഷ എഴുതിയ 54 കുട്ടികളില്‍ ഒമ്പത് പേര്‍ 90 ശതമാനത്തിനു മേല്‍ മാര്‍ക്ക് നേടി.
ദാവൂദ് മുഹമ്മദ്, ഫാത്തിമ സഹല, ഹഫ്ഷാന്‍ റഹീസ്, റയീത് നജീബ്, മുഹമ്മദ് ആസിഫ്, ആര്‍ദ്ര, അപൂര്‍വ്വ വര്‍ത്തിനി, ശ്രീലക്ഷ്മി, മാളവിക എന്നിവര്‍ 90 ശതമാന ത്തിനുമീതെ മാര്‍ക്ക് നേടി.

ഇന്ത്യ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഷാര്‍ജ

ഷാര്‍ജ ഇന്ത്യാ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ഇത്തവണയും ഉയര്‍ന്ന വിജയം കരസ്ഥമാ ക്കി. പരീക്ഷയെഴുതിയ 197 വിദ്യാര്‍ത്ഥികളും ഉപരിപഠനത്തിനര്‍ഹരാകുകയും 127 വിദ്യാര്‍ഥികള്‍ ഡിസ്റ്റ്ങ്ങഷനും 183 വിദ്യാര്‍ഥികള്‍ ഫസ്റ്റ്ക്ലാസ്സും നേടി.
96.8ശമാനം മാര്‍ക്ക് നേടിയ നാദിയ മുനീം ആണ് ടോപ് സ്‌കോറര്‍. നാദിയ മുനീം, റിദാ ഫാത്തിമ, റോഷന്‍ താജുദ്ദീന്‍, അമീറ ഫര്‍ഷിദ്, ഷമ്മ ഫാത്തിമ, അര്‍ജുന്‍ സുപ്രതീപ്, മഹ്ഫൂസ എന്നിവരാണ് മികച്ച വിജയം കാഴ്ച വെച്ചത്.
ഉന്നത വിജയം നേടാന്‍ അത്യധ്വാനം ചെയ്ത അധ്യാപകരെയും വിദ്യാര്‍ത്ഥികളെ യും സ്‌കൂള്‍ ചെയ ര്‍ മാന്‍ ഡോ.പി.എ.ഇബ്രാഹിം ഹാജി, ഡയറക്ടര്‍മാരായ അസീഫ് മുഹമ്മദ്, സല്‍മാന്‍ ഇബ്രാഹിം, അസിസ്റ്റന്റ് ഡയറക്ടര്‍ അഡ്വക്കേറ്റ് അബ്ദുള്‍ കരീം, പ്രിന്‍സിപ്പാല്‍ ഡോ: മജ്ഞു റെജി എന്നിവര്‍ അഭിനന്ദിച്ചു.

ഒയാസിസ് ഇന്റര്‍നാഷണല്‍ സ്‌കൂളിന് മികച്ച വിജയം

അല്‍ഐന്‍ ഒയാസിസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മികച്ച വിജയം കൈവരിച്ചു. എ ട്ട് ഡിസ്റ്റിഗ്ഷനുകളും 11 ഫസ്റ്റ് ക്ലാസും ഉള്‍പ്പെടെ ഒയാസിസ് സ്‌കൂളിനു 100 ശത മാനം വിജയം.
എ വണ്‍ ഗ്രേഡോടെ ശ്രുതി സുഭാഷും നാസിയ ജാനും ഉന്നത വിജയം നേടി. ചെയര്‍മാനും പ്രിന്‍സിപ്പാലും സ്റ്റാഫ് അംഗങ്ങളും വിജയികളെ അഭിനന്ദിച്ചു.

ദുബൈ ക്രസ്സന്റ് ഇംഗ്ലീഷ് ഹൈസ്‌കൂള്‍

ക്രസന്റ് ഇംഗ്ലീഷ് ഹൈസ്‌കൂള്‍ നൂറു ശതമതനാം വിജയം നേടി. സൂരജ് പനയന്‍ ചിറ സുനില്‍കുമാര്‍,ഫാസില്‍ ഹാഷിം, കാശ്‌വി മാഗോ എന്നിവര്‍ ഉയര്‍ന്ന മാര്‍ക്കോടെ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
ആഷിഖ് പ്രവീണ്‍, മുഹമ്മദ് തുഫൈല്‍ ജിനാന്‍ മുഹമ്മദലി, സുമേത സിപി, ലി ങ്കസ്റ്റ് രത്‌നവേല്‍, ശൈഖ് അഹമ്മദ് സാദിഖ് ബച്ച, താമിര്‍ നൗഷാദ് എന്നിവര്‍ മികച്ച വിജയം കൈവരിച്ചു. വിജയികളെ ചെയര്‍മാന്‍ ഹാജി ജമാലുദ്ദീന്‍, പ്രിന്‍സിപ്പല്‍ ഷറഫുദ്ദീന്‍ താനിക്കാട്ടും അഭിനന്ദിച്ചു.

 

ഇന്ത്യന്‍ സ്‌കൂള്‍ അല്‍ഐന്‍

അല്‍ഐന്‍ ഇന്ത്യന്‍ സ്‌കൂളില്‍ 110 കുട്ടികള്‍ പരീക്ഷയെഴുതുകയും മുഴുവന്‍ പേര്‍ വിജയിക്കുകയും ചെയ്തു. 11 ശതമാനം കുട്ടികള്‍ 95 ശതമാനത്തിലധികം മാര്‍ക്ക് നേടി. 29 ശതമാനം പേര്‍ 90ശതമാനത്തിനുമുകളിലും മാര്‍ക്കോടെ വിജയിച്ചു.
ഫാത്തിമ നിഷ്‌വ ഷെറിന്‍, ഹൃദ്യ ഗംഗാധരന്‍, അഭിനവ് സുഹോഷ്, അലക്‌സി ബിനു എന്നിവര്‍ 97.2 ശതമാനം മാര്‍ക്ക് നേടി. കെസിയ മറിയ ഷാജി, നിയാ ഫെബിന്‍ എന്നിവര്‍ 96.2, സയന എലിസബത്ത് സിനു 95.8 മാര്‍ക്ക് നേടി.

മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍ ദിബ്ബ

ദിബ്ബ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍ 100ശതമാനം വിജയം നേടി. 62 കുട്ടികള്‍ വിജയിച്ചു. നിതീഷ് കൊടക്കാടന്‍ മുരളീധരന്‍ 95, ഹിറ നൗമന്‍ 93.2, സുമയ്യ 92.2 ശതമാനം മാര്‍ക്കുനേടി വിജയം സ്വന്തമാക്കി.