ഒമാനിലെ ദോഫർ ഗവർണറേറ്റിലും, മസിറ വിലായത്തിലും ഏർപ്പെടുത്തിയിരിക്കുന്ന ലോക് ഡൗൺ നിയന്ത്രണങ്ങൾ നീട്ടുവാൻ തീരുമാനിച്ചു.

10

കോവിഡ് വൈറസ് വ്യാപനം അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ ദോഫർ ഗവർണറേറ്റിലും, മസിറ വിലായത്തിലും ഏർപ്പെടുത്തിയിരിക്കുന്ന ലോക് ഡൗൺ നിയന്ത്രണങ്ങൾ നീട്ടുവാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെയാകും നിയന്ത്രണങ്ങൾ തുടരുക.

അതേ സമയം വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനാഗ്രഹിക്കുന്നവർക്ക് അതിനുള്ള അനുമതി നൽകും. എന്നാൽ യാത്രയിലുടനീളം കൃത്യമായ സുരക്ഷാ പ്രോട്ടോക്കോളുകൾ ഉറപ്പു വരുത്തണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.