ഇന്ദിരയും വാജ്‌പേയിയും തോറ്റിട്ടുണ്ട്; ജനത്തെ വില കുറച്ചു കാണരുതെന്ന് ബി.ജെ.പിയോട് പവാര്‍

    13

    ജനാധിപത്യത്തില്‍ ജയിപ്പിക്കുന്നതും തോല്‍പ്പിക്കുന്നതും ജനമാണെന്നും അവരെ വില കുറച്ചു കാണരുതെന്നും എന്‍.സി.പി നേതാവ് ശരത് പവാര്‍. ഇന്ദിരാഗാന്ധിയും വാജ്‌പേയിയും തോറ്റിട്ടുണ്ട്. ”ഞാന്‍ തിരിച്ചുവരു”മെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിട്ട ദേവേന്ദ്ര ഫഡ്‌നവാിസിന്റെ അവസ്ഥ എന്തായിയെന്നും ബി.ജെ.പിയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് പവാര്‍ പറഞ്ഞു. ശിവസേനാ മുഖപത്രമായ സാംനയില്‍ പ്രസിദ്ധീകരിക്കുന്ന അഭിമുഖ പരമ്പരയിലാണ് പവാറിന്റെ പ്രതികരണം. ശിവസേനാ -കോണ്‍ഗ്രസ് – എന്‍.സി.പി സഖ്യത്തില്‍ അഭിപ്രായ ഭിന്നതയുണ്ടെന്ന വാര്‍ത്തകളില്‍ സത്യത്തിന്റെ കണിക പോലുമില്ലെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു.