ഏത് രാജ്യത്ത് നിന്ന് വരുന്നവരായാലും പൗരന്മാർ , താമസക്കാർ , വിനോദസഞ്ചാരികൾ , യാത്രക്കാർ ഉൾപ്പെടെ യു എ ഇ വിമാനത്താവളങ്ങളിലൂടെ എത്തുന്ന എല്ലാവർക്കും രാജ്യങ്ങൾ പരിഗണിക്കാതെ തന്നെ കോവിഡ് -19 പിസിആർ പരിശോധന നടത്തേണ്ടത് നിർബന്ധമാണെന്ന് യുഎഇ വ്യാഴാഴ്ച പ്രഖ്യാപിച്ചു . എല്ലാ യുഎഇ വിമാനത്താവളങ്ങളിലും ഓഗസ്റ്റ് 1 മുതൽ പിസിആർ പരിശോധനകൾ നടപ്പിലാക്കും . പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനൊപ്പം കോവിഡ് വ്യാപനം പരിമിതപ്പെടുത്തുന്നതിനാണ് ഈ തീരുമാനം . യൂറോപ്യൻ യൂണിയൻ , ബ്രിട്ടൻ തുടങ്ങീ കോവിഡ് -19 പിസിആർ ടെസ്റ്റ് ആവശ്യമുള്ള മറ്റേതെങ്കിലും രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന എല്ലാ യുഎഇ നിവാസികളും വിമാനത്തിൽ കയറുന്നത്തിന് മുമ്പ് പരിശോധന നടത്തേണ്ടതുണ്ടെന്ന് നാഷണൽ അതോറിറ്റി ഫോർ എമർജൻസി ആന്റ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് മന്ത്രാലയവും വിദേശകാര്യ , അന്താരാഷ്ട്ര സഹകരണ മന്ത്രാലയവും സ്ഥിരീകരിച്ചു .