കാല്‍നടക്കാരും വാഹനമോടിക്കുന്നവരും ജാഗ്രത പാലിക്കണം: അബുദാബി പൊലീസ്

19

അബുദാബി: റോഡ് മുറിച്ചു കടക്കുന്ന കാല്‍നടക്കാരും വാഹനമോടിക്കുന്നവരും ഒരുപോലെ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കി.
അനുമതിയില്ലാത്ത ഇടങ്ങളിലൂടെ അശ്രദ്ധമായി റോഡ് മുറിച്ചു കടക്കുന്നവര്‍ അപകടങ്ങള്‍ക്ക് സാധ്യത വര്‍ധിപ്പിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് അബുദാബി പൊലീസ് ഇറക്കിയ വീഡിയോ ശ്രദ്ധേയമായിരുന്നു.
അതേസമയം, കാല്‍നടക്കാരുടെ ഇത്തരം അശ്രദ്ധയെ കുറിച്ച് വാഹനമോടിക്കുന്നവര്‍ ബോധവാന്മാരായിരിക്കണം. പരമാവധി നിയന്ത്രിത വേഗത്തില്‍ മാത്രം വാഹനമോടിക്കുകയും അപകടങ്ങള്‍ ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.
കാല്‍നടക്കാര്‍ തങ്ങള്‍ക്ക് അനുവദിച്ച പെഡസ്ട്രിയന്‍ ക്രോസ്സിംഗുകള്‍, മേല്‍പാലങ്ങള്‍, ടണലുകള്‍ എന്നിവ പരമാവധി പ്രയോജനപ്പെടുത്തണം. അനുമതിയില്ലാത്ത സ്ഥലങ്ങളിലൂടെ റോഡ് മുറിച്ചു കടക്കുന്നവര്‍ക്ക് പിഴ നല്‍കുന്ന സംവിധാനവും നിലവിലുണ്ട്.