പിറവം സ്വദേശി റാസല്‍ഖൈമയില്‍ നിര്യാതനായി

18

റാസല്‍ഖൈമ: എറണാകുളം പിറവം സ്വദേശി എല്‍ദോസ് (കുമ്മിന്‍സ് -32) റാസല്‍ഖൈമയില്‍ നിര്യാതനായി. രാത്രി ഉറങ്ങാന്‍ കിടന്ന എല്‍ദോസ് രാവിലെ എഴുന്നേല്‍ക്കാഞ്ഞത് ശ്രദ്ധയില്‍ പെട്ടപ്പോഴാണ് മരണം സംഭവിച്ചത് അറിഞ്ഞതെന്ന് സുഹൃത്തും നാട്ടുകാരനുമായ പോള്‍ പറഞ്ഞു. മൂന്ന് വര്‍ഷമായി ദുബൈയില്‍ ജോലി ചെയ്തിരുന്ന എല്‍ദോ തെഴില്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് റാസല്‍ഖൈമയില്‍ പോളിനൊപ്പമായിരുന്നു താമസം. ചൊവ്വാഴ്ച ലേബര്‍ ക്യാമ്പില്‍ കിറ്റുകള്‍ എത്തിക്കാന്‍ പോയ താന്‍ ഉള്‍പ്പെടുന്ന സംഘത്തില്‍ എല്‍ദോയും ഉണ്ടായിരുന്നതായി പോള്‍ പറഞ്ഞു. റാക് സൈഫ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് സുഹൃത്തുക്കള്‍. പരേതനായ പൗലോസിന്റെയും മേരിയുടെയും മകനാണ്. ഒരു സഹോദരിയുണ്ട്.