പ്രധാനമന്ത്രി മാപ്പു പറയണമെന്ന് കോണ്‍ഗ്രസ്

    19

    കിഴക്കന്‍ ലഡാക്കിലെ ചൈനീസ് കടന്നുകയറ്റം സംബന്ധിച്ച് സത്യം വ്യക്തമായ സ്ഥിതിക്ക് രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചതിനും ശത്രു രാജ്യത്തിന് മുതലപ്പെടുപ്പിന് അവസരം നല്‍കിയതിനും പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോട് മാപ്പു പറയണമെന്ന് കോണ്‍ഗ്രസ്. ലഡാക്കിലെ നിലവിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രിയോ പ്രതിരോധ മന്ത്രിയോ രാജ്യത്തോട് വിശദീകരിക്കണമെന്നും കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേറ ആവശ്യപ്പെട്ടു. സൈനിക പിന്മാറ്റം കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചതോടെ പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചുവെന്നു തെളിഞ്ഞിരിക്കുകയാണെന്നും ഖേറ കൂട്ടിച്ചേര്‍ത്തു.