പൊന്‍മുണ്ടം പഞ്ചാ.ഗ്‌ളോബല്‍ കെഎംസിസി പ്രതിഷേധ തെരുവ് ശ്രദ്ധേയമായി

പൊന്മുണ്ടം പഞ്ചായത്ത് ഗ്‌ളോബല്‍ കെഎംസിസി പ്രതിഷേധ തെരുവ്

വൈലത്തൂര്‍: ‘പ്രവാസികളും മനുഷ്യരാണ്, കേന്ദ്ര-കേരള സര്‍ക്കാറുകളുടെ ക്രൂരത അവസാനിപ്പിക്കുക’ എന്നാവശ്യപ്പെട്ട് പൊന്‍മുണ്ടം പഞ്ചായത്ത് ഗ്‌ളോബല്‍ കെഎംസിസി നേതൃത്വത്തില്‍ പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു. അത്താണിക്കലില്‍ നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ച് വൈലത്തൂരില്‍ സമാപിച്ചു. മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് കെ.എന്‍ മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഇ.ഷാഫി ഹാജി അധ്യക്ഷത വഹിച്ചു. എന്‍.കുഞ്ഞിപ്പ ഹാജി, പി.കെ അബ്ദുല്‍ സലാം, കെ.കെ ഹനീഫ, സുബൈര്‍ ഇളയോടത്ത്, സി.കെ മുബാറക്, എന്‍.കെ ഷാജി, ടി.നിയാസ്, ടി.മുസ്തഫ ഹാജി, കെ.കെ ആസിഫ്, പി.നാസര്‍, മാനുപ്പ മണിങ്ങല്‍, പാറയില്‍ ബഷീര്‍, പി.കെ മൊയ്തീന്‍ കുട്ടി, പി.പി മുഹമ്മദ്, പി.ഫാരിസ്, കരീം ഹാജി, മന്‍സൂര്‍ പറമ്പിന്‍മുകളില്‍, സി.കെ റമീസ്, എന്‍.സിദ്ദീഖ് പ്രസംഗിച്ചു.