ബഹ്‌റൈന്‍-കോഴിക്കോട് ജില്ലാ കെഎംസിസിയുടെ പ്രഥമ പി.വി മുഹമ്മദ് സ്മാരക അവാര്‍ഡ് സി.കെ അബ്ദുറഹ്മാന്

50
സി.കെ അബ്ദുറഹ്മാന്‍

മനാമ: കെഎംസിസി ബഹ്‌റൈന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പ്രവര്‍ത്തന പദ്ധതിയായ ‘മിഷന്‍ 50’ ഭാഗമായി വര്‍ഷത്തിലൊരാള്‍ക്ക്
മുസ്‌ലിം ലീഗിന്റെ സമുന്നത നേതാവും നിയമസഭാ സാമാജികനും ദീര്‍ഘകാലം മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി ജന.സെക്രെട്ടറിയുമായ മര്‍ഹൂം പി.വി മുഹമ്മദ് സാഹിബിന്റെ പേരില്‍ നല്‍കുന്ന പ്രഥമ അവാര്‍ഡിന് കെഎംസിസി മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ അബ്ദുറഹ്മാന്‍ അര്‍ഹനായി. ദീര്‍ഘകാലം കെഎംസിസി സംസ്ഥാന പ്രസിഡന്റായി പ്രവര്‍ത്തിച്ച സി.കെ, പ്രവാസ ജീവിതത്തില്‍ പ്രവാസി സമൂഹത്തിന് നല്‍കിയ സേവനത്തിനും പ്രതിസന്ധികളുടെ പ്രവാസ കാലത്തും
ആര്‍ജവത്തോടെ സംഘടനക്ക് ഊര്‍ജം നല്‍കിയ വ്യക്തിത്വമെന്ന നിലക്കുമാണ് അവാര്‍ഡ് നല്‍കുന്നതെന്ന് കെഎംസിസി ബഹ്‌റൈന്‍ കോഴിക്കോട് ജില്ലാ ഭാരവാഹികള്‍ പറഞ്ഞു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും നല്‍കിയാണ് പ്രവാസം മതിയാക്കി നാട്ടില്‍ വിശ്രമ ജീവിതം നയിക്കുന്ന അദ്ദേഹത്തെ ആദരിക്കുന്നത്. ആഗസ്തില്‍ സംഘടിപ്പിക്കുന്ന പി.വി മുഹമ്മദ് സാഹിബ് അനുസ്മരണ പരിപാടിയിലാണ് ആദരിക്കുകയെന്ന് കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫൈസല്‍ കോട്ടപ്പള്ളി ആക്ടിംഗ് ജന.സെക്രട്ടറി പി.കെ ഇസ്ഹാഖ് വില്യാപ്പള്ളി എന്നിവര്‍ അറിയിച്ചു.

പി.വി മുഹമ്മദ്