കഴിഞ്ഞ മാസം 28 ന് മസ്കറ്റിൽ നിന്നും നാട്ടിലേക്ക് മടങ്ങിയെത്തി വീട്ടിൽ ക്വാറന്റീനിൽ കഴിഞ്ഞിരുന്ന യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പടനായർകുളങ്ങര വടക്ക് പറങ്കിമാംമൂട് ജംക്‌ഷനു സമീപം ഖൈരി നിവാസിൽ അൻ ഷാനി സലിം ആണു മരിച്ചത്. 30 വയസ്സായിരുന്നു. ഭാര്യ ഫർസാനയും മകൾ അഫ്റിൻ ഫാത്തിമയ്ക്കുമൊപ്പമാണ് ഇദ്ദേഹം മസ്‌ക്കറ്റിൽ നിന്നും മടങ്ങിയെത്തിയിരുന്നത്. തുടർന്ന് 3 പേരും ക്വാറന്റയിനിൽ കഴിയുകയായിരുന്നു.
ഇന്നലെ രാത്രിയിലാണ് അൻ ഷാനി സലിമിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഇദ്ദേഹത്തിന്റെ ആദ്യ സ്രവ പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. രണ്ടാമത്തെ പരിശോധനയുടെ ഫലം ലഭിച്ചിട്ടില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലാണ്. കോവിഡ് പരിശോധന ഫലം ലഭ്യമായതിന് ശേഷം മറ്റ് നടപടികൾ സ്വീകരിക്കും.