രാഹുലിനും പ്രിയങ്കക്കും മോദി- ഷാ ദ്വയത്തെ മറികടക്കാനാവും: ദിഗ്‌വിജയ് സിങ്

    19

    കേന്ദ്ര സര്‍ക്കാറിനും ബി.ജെ.പിക്കുമെതിരെ രൂക്ഷ ഭാഷയില്‍ കടന്നാക്രമിച്ചുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് നേതാക്കളായ രാഹുലിനും പ്രിയങ്കക്കും പിന്തുണയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്. ഇരവരും സ്വീകരിച്ചിരിക്കുന്ന രാഷ്ട്രീയ ശൈലി നൂറു ശതമാനം ശരിയാണെന്നും മോദി – ഷാ ദ്വയത്തെ വീഴ്ത്താന്‍ ഇവര്‍ക്ക് കഴിയുമെന്നും ദിഗ് വിജയ് സിങ് ട്വിറ്ററില്‍ കുറിച്ചു. മോദി ഭരണത്തിനെതിരെ ദേശീയ തലത്തില്‍ രാഹുലും യോഗി ഭരണത്തിനെതിരെ സംസ്ഥാന തലത്തില്‍ പ്രിയങ്കയും നടത്തുന്ന ആക്രമണ ശൈലിയില്‍ കോണ്‍ഗ്രസിനകത്ത് അഭിപ്രായ ഭിന്നതയുണ്ടെന്ന മാധ്യമ വാര്‍ത്തകളുടെ പശ്ചാത്തലത്തിലായിരുന്നു ദിഗ് വിജയ് സിങിന്റെ ട്വീറ്റ്. അഭിപ്രായ ഭിന്നത മാധ്യമ സൃഷ്ടി മാത്രമാണെന്നും രാഹുല്‍ പ്രിയങ്ക സ്റ്റൈലില്‍ അതൃപ്തിയുള്ളവര്‍ കോണ്‍ഗ്രസുകാരായി തുടരുന്നതില്‍ എന്താണ് അര്‍ത്ഥമെന്നും സിങ് ചോദിച്ചു.