ഒമാനിൽ റസിഡന്റ് കാർഡ് പുതുക്കുന്നതിന് ഓഫീസുകൾ സന്ദർശിക്കേണ്ടതില്ല

ഒമാനിലെ പ്രവാസി തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും റസിഡന്റ് കാർഡ് പുതുക്കുന്നതിനായി ഡയറക്ടറേറ്റ് ജനറൽ ഓഫ് പാസ്പോർട്ട് ആൻഡ് സിവിൽ സ്റ്റാറ്റസ് ഓഫീസുകൾ സന്ദർശിക്കേണ്ട കാര്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇവരുടെ വിരലടയാളങ്ങൾ ഉൾപ്പെടെയുള്ള രേഖകൾ നേരത്തെ തന്നെ സ്വീകരിച്ചിട്ടുള്ളതിനാൽ പ്രവാസികൾക്ക് താമസ കാർഡുകളുടെ ഡോക്യുമെന്റേഷൻ കൺഫേമാക്കാൻ സംഘടനകളുടെ PRO ക്ക് കഴിയും.

കാലതാമസത്തിനുള്ള പിഴ ജൂലൈ 15 വരെ നീട്ടിവെച്ചിട്ടുണ്ടെന്നും റോയൽ ഒമാൻ പോലീസ് ഡയറക്ടറേറ്റ് ഓഫ് ഡെവലപ്മെൻറ് ഡയറക്ടറായ മജ് മുധാർ അൽ മസ്രുയി പറഞ്ഞു.

മസ്ക്കറ്റിലെ അൽ ഖൗദ്, അൽ അമീറത്ത്, മബേല, ഖുറിയത്ത് പോലീസ് സ്റ്റേഷനുകളിലും അൽ ദാഖിലിയ ഗവർണറേറ്റിലെ അസൈബ, അൽ ഹംറ സ്റ്റേഷനുകളിലും, ദോഫാർ ഗവർണറേറ്റിലെ മർമുളിലും റോയൽ ഒമാൻ പോലീസ് സർവീസ് സെന്ററുകൾ ആരംഭിച്ചിട്ടുണ്ട്.