സാദിഖ് ബാലുശ്ശേരിക്ക് ദുബൈ പൊലീസിന്റെ ആദരം

114
കോവിഡിനെതിരായ പോരാട്ടത്തില്‍ ആത്മാര്‍ത്ഥ പ്രവര്‍ത്തനം കാഴ്ച വെച്ച കെഎംസിസി, സിഎച്ച് സെന്റര്‍ പ്രവര്‍ത്തകന്‍ സാദിഖ് ബാലുശ്ശേരിയെ ദുബൈ പൊലീസ് അധികൃതര്‍ ആദരിച്ചപ്പോള്‍

ദുബൈ: കോവിഡ് 19നെതിരായ പോരാട്ടത്തില്‍ ആത്മാര്‍ത്ഥ പ്രവര്‍ത്തനം കാഴ്ച വെച്ച കെഎംസിസി, സിഎച്ച് സെന്റര്‍ പ്രവര്‍ത്തകന്‍ സാദിഖ് ബാലുശ്ശേരിയെ ദുബൈ പൊലീസ് അധികൃതര്‍ പ്രശംസാപത്രം നല്‍കി ആദരിച്ചു. അടുത്തിടെ ദുബൈയില്‍ നടന്ന ചടങ്ങിലായിരുന്നു ആദരം. കിടപ്പു രോഗികള്‍ക്കും മറ്റും ജീവന്‍ രക്ഷാ മരുന്നുകളും ഭക്ഷണവും മറ്റു അടിസ്ഥാന സഹായങ്ങളും തുടങ്ങി എണ്ണമറ്റ അടിയന്തിര-കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് പ്രവാസ മേഖലയില്‍ ശ്രദ്ധേയ സഹായ നീക്കങ്ങളാണ് സാദിഖ് നിര്‍വഹിച്ചത്.