
ഷാര്‍ജ: യുഎഇയിലെ ഏറ്റവും വലിയ ഹൈപര്‍ മാര്‍ക്കറ്റായ സഫാരിയുടെ ‘വിന്‍ ഹാഫ് എ മില്യണ്‍ ദിര്‍ഹംസ്’ പ്രമോഷന്റെ നാലാമത്തെ നറുക്കെടുപ്പുകള്‍ ഷാര്‍ജ മുവൈലയിലെ സഫാരി മാളില്‍ ജൂലൈ 15ന് നടന്നു. ഷാര്‍ജ സാമ്പത്തിക വികസന വകുപ്പ് പ്രതിനിധി ഹംദ അല്‍സുവൈദി, സഫാരി മാനേജ്‌മെന്റ് പ്രതിനിധികള്‍ തുടങ്ങിയവര്‍ സന്നിഹിതരായ നറുക്കെടുപ്പിലാണ് വിജയികളെ തെരഞ്ഞെടുത്തത്.
വിജയികള്‍:
ഒന്നാം സമ്മാനം -ഷൈനി രവി (കൂപ്പണ്‍ നമ്പര്‍ 1688061). രണ്ടാം സമ്മാനം -രാജേന്ദ്ര കുമാര്‍ യാദവ് (കൂപ്പണ്‍ നമ്പര്‍ 1797058). മൂന്നാം സമ്മാനം -ഷഫക്ക് ഹഖ് (കൂപ്പണ്‍ നമ്പര്‍ 0887895).



ഓരോ നറുക്കെടുപ്പിലും ഒന്നാം സമ്മാനം ലഭിച്ചവര്‍ക്ക് 50,000 ദിര്‍ഹം വീതവും രണ്ടും മൂന്നും സമ്മാനങ്ങള്‍ ലഭിച്ചവര്‍ക്ക് യഥാക്രമം 30,000 ദിര്‍ഹം, 20,000 ദിര്‍ഹം വീതവുമാണ് ലഭിക്കുക.
സഫാരി ഹൈപര്‍ മാര്‍ക്കറ്റില്‍ നിന്ന് 50 ദിര്‍ഹമിന് പര്‍ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന കൂപ്പണ്‍ മുഖേനയുള്ള തെരഞ്ഞെടുപ്പിലൂടെയാണ് ഭാഗ്യശാലികളെ കണ്ടെത്തുന്നത്. അഞ്ചാമത്തെയും അവസാനത്തെയും നറുക്കെടുപ്പ് ഓഗസ്റ്റ് 12 ന് നടക്കും. മാര്ച്ച് 5 മുതല്‍ ഓഗസ്റ്റ് 12 വരെ നീളുന്ന മെഗാ പ്രമോഷന്‍ കാലയളവിലായി 15 ഭാഗ്യശാലികള്‍ക്ക് ആകെ 5 ലക്ഷം ദിര്‍ഹമാണ് സമ്മാനമായി നല്‍കുക.