40 കൊല്ലത്തെ പ്രവാസത്തില്‍ മതാധ്യാപനത്തില്‍ കാല്‍നൂറ്റാണ്ട്; സെയ്താലി മുസ്ല്യാര്‍ മടങ്ങുന്നു

1264
സെയ്താലി മുസ്ല്യാര്‍

അബുദാബി: നാലുപതിറ്റാണ്ടുനീണ്ടുനിന്ന പ്രവാസ ലോകത്തെ മതാധ്യാപനത്തിന്റെ നിര്‍വൃതിയില്‍ സെയ്താലി മുസ്ല്യാര്‍ മടക്കയാത്രയുടെ തിരക്കിലാണ്. കര്‍മ നിരതവും സേവന സമ്പന്നവുമായ നാല് പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിരാമമിട്ട് അബൂദാബി യിലെ പ്രവാസി മലയാളികള്‍ക്കിടയില്‍ പ്രിയങ്കരനായ അദ്ദേഹം വിട ചോദിക്കുകയാണ്.
കാല്‍ നൂറ്റാണ്ടുകാലം അബൂദാബിയിലെ സുന്നി സെന്ററിന് കീഴിലെ ഇമാം മാലിക് ബിന്‍ അനസ് മദ്രസയില്‍ തലമുറകള്‍ക്ക് ദീനി വിജ്ഞാനം പകര്‍ന്നു നല്‍കിയ വിനയാ ന്വിത ഗുരു സാന്നിദ്ധ്യവുമായ അദ്ദേഹം 1981 ഡിസംബര്‍ പത്തൊമ്പതിനാണ് യുഎഇയി ലെത്തിയത്. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണക്കടുത്ത വലമ്പൂര്‍ സ്വദേശിയായ സെ യ്താലി ഉസ്താദ് തൊട്ടടുത്ത ദിവസം ബസ് മാര്‍ഗം അബൂദാബിയിലെത്തി. വിസ അ യച്ചു കൊടുത്ത കുഞ്ഞുമോന്‍ ഹാജിയോടും മര്‍ഹൂം ഉസ്മാന്‍ ഹാജിയോടുമൊ പ്പമായിരുന്നു താമസം.
നീണ്ട അന്വേഷണങ്ങള്‍ക്കും കാത്തിരിപ്പിനും ശേഷം 1983 ഏപ്രിലില്‍ അബൂദാബി യിലെ ഒരു ബുക്സ്റ്റാളില്‍ ജോലി തരപ്പെട്ടത് ജീവിതത്തില്‍ വഴിത്തിരിവായി മാറി. അന്ന ത്തെ അബൂദാബി ഔഖാഫ് ഓഫീസിന് തൊട്ടടുത്തായിരുന്നു ബുക്സ്റ്റാള്‍. അതുകൊണ്ടുതന്നെ അബൂദാബിയിലുള്ളവരും നാട്ടില്‍നിന്ന് വിവിധ ആവശ്യങ്ങളുമായി വരുന്നവ ഒട്ടുമിക്ക പണ്ഡിതന്മാരും ഔഖാഫില്‍ വരുമ്പോള്‍ ബുക്സ്റ്റാളിലും വരുന്നത് പതിവായി രുന്നു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അക്കാലത്തെ നേതാക്കളില്‍ അബൂദാബി സന്ദര്‍ശിച്ച പലര്‍ക്കും ആവും വിധം സഹായങ്ങള്‍ ചെയ്യാനും അവരുമായി വ്യക്തിബ ന്ധം സ്ഥാപിക്കാനും ഇത് അവസരമൊരുക്കി. പന്ത്രണ്ട് വര്‍ഷത്തോളം ജോലി ചെയ്ത ശേഷം 1995ല്‍ ആരോഗ്യ മന്ത്രാലയത്തില്‍ ജോലിയില്‍ പ്രവേശിച്ചു. അന്നുതന്നെ അബൂ ദാബി സുന്നി സെന്റര്‍ മദ്രസയിലും സേവനം ആരംഭിച്ചു.
കാളാവ് സെയ്തലവി മുസ്ലിയാര്‍ സുന്നി സെന്റര്‍ നേതാവായി നിറഞ്ഞുനിന്ന കാലമാ യിരുന്നു. ഇരുപതിലേറെ പള്ളികളില്‍ സുന്നി സെന്ററിന് കീഴില്‍ പൊതു ജനങ്ങള്‍ക്ക് ദര്‍സ് പഠനം നടക്കുന്നു. ഈ ക്ലാസ്സുകളും നാട്ടില്‍ നിന്നും എത്തുന്ന ശംസുല്‍ ഉലമ ഉള്‍പ്പെടെയുള്ള മഹാ പണ്ഡിതന്‍മാര്‍ നടത്തുന്ന മത പ്രഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്തു ഓഡിയോ കാസറ്റുകള്‍ പൊതുജനങ്ങള്‍ക്ക് എത്തിച്ച് കൊടുക്കുന്നതിലും സെയ്താലി ഉസ്താദ് മുന്‍ നിരയിലുണ്ടായിരുന്നു.
അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററും സുന്നി സെന്ററും സംഘടിപ്പിക്കുന്ന ഇ സ്ലാമിക കലാപരിപാടികള്‍ക്ക് കുട്ടികളെ സജ്ജരാക്കുന്നതും വിവിധ കലാ പരിപാടികളി ല്‍ പരിശീലനം നല്‍കുന്നതും പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നതി ലും അദ്ദേഹം തീവ്രപ്രയത്‌നം നടത്തി. കാല്‍ നൂറ്റാണ്ട് കാലം കുട്ടികള്‍ക്ക് ദീന്‍ പകര്‍ന്നു നല്‍കാനായതാണ് ജീവിതത്തില്‍ ഏറ്റവും സന്തോഷമുള്ള ഓര്‍മ്മയെന്ന് അദ്ദേഹം പങ്കുവെക്കുന്നു.കോവിഡ് കാലത്ത് സുന്നി സെന്റര്‍ സൂം ആപ്‌ളിക്കേഷന്‍ വഴി നടപ്പാക്കിയ വിര്‍ച്ച്വല്‍ മദ്രസയിലും പ്രായത്തെ വെല്ലുന്ന പ്രസരിപ്പോടെ ഈ പണ്ഡിതന്‍ അറിവ് പ കര്‍ന്നു നല്‍കുന്നു.
ആദ്യകാലങ്ങളില്‍ മത പഠനത്തിന് അബൂദാബിയില്‍ ഏക ആശ്രയം ഇമാം മാലിക് ബിന്‍ അനസ് മദ്രസ മാത്രമായിരുന്നു. അതുകൊണ്ടുതന്നെ അബുദാബിയില്‍ പ്രവാസം നയിച്ച ആയിരക്കണക്കിന് ശിഷ്യഗണങ്ങള്‍ കേരളത്തിന്റെ വിവിധ ജില്ലകളിലായി സെ യ്താലി മുസ്ല്യാര്‍ക്കുണ്ട്. അതുതന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സമ്പാദ്യ വും സന്തോഷവും.