സൗദിയിൽ ഇന്ന് 1993 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 268934 ആയി. 2613 പേർ ഇന്ന് രോഗമുക്തി നേടി. ഇതോടെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 222936 ആയി.ഇന്ന് 27 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 2760 ആയി.