കുവൈത്ത് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം കുവൈത്തിലെ സ്വകാര്യ സ്കൂളുകളിൽ 25 ശതമാനം ഫീസ് ഇളവ് പ്രഖ്യാപിച്ചു. 2020-2021 അധ്യയനവർഷത്തെ ട്യൂഷൻ ഫീസ് പുനഃക്രമീകരിക്കാൻ കുവൈത്ത് വിദ്യാഭ്യാസ മന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ ഡോ.സൗദ് അൽ ഹർബിയാണ് തീരുമാനിച്ചത്.
2020-2021 അധ്യയനവർഷം മുതൽ എല്ലാ വിദ്യാഭ്യാസ സംവിധാനങ്ങളുടെയും സ്വകാര്യ സ്കൂളുകളിലെ.വെർച്വൽ ക്ലാസുകളും മറ്റെല്ലാ പഠന വിഭവങ്ങളും ഉൾക്കൊള്ളുന്ന ഓൺലൈൻ വിദ്യാഭ്യാസ പ്ലാറ്റ്ഫോമുകൾ സജീവമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഡോ.സൗദ് അൽ ഹർബി ചർച്ച ചെയ്തു.