ഷാര്‍ജ ഉപ ഭരണാധികാരി ശൈഖ് അഹ്മദ് അല്‍ഖാസിമി നിര്യാതനായി; മൂന്നു ദിവസത്തെ ദു:ഖാചരണം

    99
    ശൈഖ് അഹ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ഖാസിമി

    ഷാര്‍ജ: ഷാര്‍ജ ഉപഭരണാധികാരി ശൈഖ് അഹ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ഖാസിമി വ്യാഴാഴ്ച യുകെയില്‍ നിര്യാതനായി. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമിയുടെ കോര്‍ട്ട് ശൈഖ് അഹ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ഖാസിമിയുടെ നിര്യാണത്തില്‍ അനുശോചിച്ചു. ഉപപഭരണാധികാരിയുടെ കുടുംബത്തെ കോര്‍ട്ട് അഗാധമായ ദു:ഖം അറിയിച്ചു. പരേതന്റെ സ്വര്‍ഗ പ്രവേശനത്തിനായി പ്രാര്‍ത്ഥന നടത്തിയ കോര്‍ട്ട്, ഈ പ്രയാസ ഘട്ടം മറികടക്കാന്‍ കുടുംബത്തിന് സര്‍വശക്തനായ അല്ലാഹു ക്ഷമയും സമാശ്വാസവും പകരട്ടെയെന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തു. മൃതദേഹം രാജ്യത്ത് എത്തുന്നത് മുതലുള്ള മൂന്നു ദിവസം എമിറേറ്റില്‍ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. യുഎഇ ദേശീയ പതാക മൂന്നു ദിവസവും പകുതി താഴ്ത്തിക്കെട്ടുന്നതാണ്. റൂളേഴ്‌സ് കോര്‍ട്ട് ടെലിഫോണിലൂടെ അനുശോചനങ്ങള്‍ സ്വീകരിക്കുന്നതാണ്. അതിന്റെ തീയതി പിന്നീട് അറിയിക്കും. ശൈഖ് അഹ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ഖാസിമിയുടെ വിയോഗത്തില്‍ യുഎഇ പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രാലയം അനുശോചിച്ചു.