ഷാര്‍ജ വടകര എന്‍ആര്‍ഐ ഫോറത്തിന് പുതിയ ഭാരവാഹികള്‍

141

ഷാര്‍ജ: ഷാര്‍ജയില്‍ അധിവസിക്കുന്ന വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നുള്ളവരുടെ പ്രാദേശിക സംഘടനയായ വടകര എന്‍ആര്‍ഐ ഫോറം പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.
നാസര്‍ വരിക്കോളി (പ്രസി.), പ്രജിത് പ്രഭാകരന്‍ (ജന.സെക്ര.), റിയാസ് രയരോത്ത് (ട്രഷ.), മോഹനന്‍ കെ.ടി, ജമാല്‍ കൊളക്കണ്ടത്തില്‍, സി.കെ കുഞ്ഞബ്ദുല്ല (വൈ.പ്രസി.), നസീര്‍.ടി, അജിന്‍ ചാത്തോത്ത്, ഫാസിര്‍ കോരന്‍കോട്ട് (ജോ.സെക്ര.), ലക്ഷ്മണന്‍.എം (ജോ.ട്രഷ.), അഷ്‌റഫ് വേളം (ചെയ.-ചാരിറ്റി), സഅദ് പുറക്കാട്, സുജിത് ചന്ദ്രന്‍, മുഹമ്മദ് പാളയാട്ട്, അബ്ദുള്ള മല്ലച്ചേരി, അഡ്വ. ഷാജി, ടി.കെ അബ്ദുല്‍ ഹമീദ്, മുരളീധരന്‍ ഇടവന, അബ്ദുള്ള മണിക്കോത്ത്, റഫീഖ് എരോത്ത്, അബ്ദുറഹ്മാന്‍ മാസ്റ്റര്‍ (രക്ഷാധികാരികള്‍).

നാസര്‍ വരിക്കോളി (പ്രസി.)

പ്രജിത് പ്രഭാകരന്‍ (ജന.സെക്ര.)


റിയാസ് രയരോത്ത് (ട്രഷ.)

ജനറല്‍ബോഡി യോഗം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ജന.സെക്രട്ടറി അബ്ദുല്ല മല്ലച്ചേരി ഉദ്ഘാടനം ചെയ്തു. സുജിത് ചന്ദ്രന്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ സഅദ് പുറക്കാട് അധ്യക്ഷത വഹിച്ചു. അഡ്വ. ഷാജി.ബി റിട്ടേണിംഗ് ഓഫീസറായിരുന്നു. അഷ്‌റഫ് വേളം അവതരിപ്പിച്ച പാനല്‍ ജനറല്‍ബോഡി യോഗം ഐക്യകണ്‌ഠേന അംഗീകരിച്ചു. ആശംസ നേര്‍ന്ന് നിസാര്‍ വെള്ളികുളങ്ങര, മൊയ്തു നെസ്റ്റോ, വി.എം വിജയന്‍, മുസ്തഫ മുട്ടുങ്ങല്‍, സമദ് കൊടുമ, സജീര്‍ കോളായി, സനല്‍, സത്യന്‍, ഫഖ്‌റുദ്ദീന്‍, സൈബു റിയാസ്, ശരണ്യ സുജിത്, ഷംസിയ ഷാജി, ശ്രീലത ലക്ഷ്മണന്‍, ഷംസീറ മൊയ്തു തുടങ്ങിയവര്‍ സംസാരിച്ചു.