2 ജിഗാവാട്ട് ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ സോളാർ പ്ലാന്റ് അബുദാബിയിൽ

ലോകത്തിലെ ഏറ്റവും വലിയ ഒറ്റ സിംഗിൾ പ്രോജക്റ്റ് സോളാർ പിവി പ്ലാന്റായ ടാക്കയുടെ 1.2 ജിഗാവാട്ട് നൂർ അബുദാബി സോളാർ പ്ലാന്റിനെയും പിന്നിലാക്കി 2 ജിഗാവാട്ട് ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ സോളാർ പ്ലാന്റ് അബുദാബിയിൽ ഒരുങ്ങുന്നു അബുദാബി നാഷണൽ എനർജി കമ്പനിയും ( ടാക്ക ) മസ്ദറും പങ്കാളികളായ ഫ്രഞ്ച് ഇലക്ട്രിക് യൂട്ടിലിറ്റി കമ്പനിയായ ഇഡിഎഫും ജിങ്കോപവറും ചേർന്നാണ് ലോകത്തിലെ ഏറ്റവും വലിയ സൗരോർജ്ജ നിലയം അബുദാബിയിൽ വികസിപ്പിക്കുന്നത് . അബുദാബി നഗരത്തിൽ നിന്ന് ഏകദേശം 35 കിലോമീറ്റർ അകലെയാണ് അൽ ദാഫ സോളാർ ഫോട്ടോവോൾട്ടെയ്ക്ക് ( പിവി ) ഇൻഡിപെൻഡന്റ് പവർ പ്രൊഡ്യൂസർ ( ഐപിപി ) പദ്ധതി . പദ്ധതിയുടെ 60 ശതമാനം കാക്കയുടെയും മസറിന്റെയും ഉടമസ്ഥതയിലായിരിക്കും , ബാക്കി 40 ശതമാനം ഇഡിഎഫും ജിങ്കോപവറും നിയന്ത്രിക്കും .