ദുബൈ: കണ്ണൂര്‍ ജില്ലാ കെഎംസിസി പത്താം തരം, പ്‌ളസ് ടു പരീക്ഷകളില്‍ വിജയിച്ചവരെയും സര്‍വകലാശാല പരീക്ഷകളില്‍ റാങ്ക് ജേതാക്കളായവരെയും അനുമോദിക്കുന്നു. ജില്ലാ-മണ്ഡലം ഭാരവാഹികള്‍, ജില്ലാ പ്രവര്‍ത്തക കൗണ്‍സില്‍ അംഗങ്ങള്‍, പ്രവര്‍ത്തകര്‍ എന്നിവരുടെ വിജയിച്ച മക്കളെയാണ് ആദരിക്കുന്നത്. ലോക്ക്ഡൗണ്‍ സാഹചര്യങ്ങള്‍ പരിഗണിച്ച് ജൂലൈ 24ന് വെള്ളിയാഴ്ച ഇന്ത്യന്‍ സമയം രാത്രി 8 മണിക്ക് സൂം ക്‌ളൗഡിലായിരിക്കും ചടങ്ങ് നടക്കുക. അനുമോദന പത്രങ്ങള്‍ പിന്നീട് വീടുകളില്‍ എത്തിച്ചു നല്‍കുന്നതാണ്. പ്രസ്ഥാന ബന്ധുക്കളുടെ കുടുംബങ്ങളില്‍ നിന്ന് സര്‍വകലാശാലാ പരീക്ഷകളില്‍ റാങ്ക് ജേതാക്കളായവരെയും ചടങ്ങില്‍ ആദരിക്കും. പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും. മേല്‍പറഞ്ഞവരുടെ മക്കളില്‍ നിന്ന് എസ്എസ്എല്‍സി, പ്‌ളസ് ടു വിജയിച്ചവരുടെയും റാങ്ക് ജേതാക്കളായവരുടെയും മാര്‍ക് ലിസ്റ്റും മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള മേല്‍വിലാസവും ജില്ലാ സെക്രട്ടറി റഫീഖ് കല്ലിക്കണ്ടിയെ (+97155 3866144) അതത് മണ്ഡലം കമ്മിറ്റികള്‍ മുഖേന ഏല്‍പിക്കേണ്ടതാണെന്ന് ആക്റ്റിംഗ് പ്രസിഡന്റ് ഹാഷിം നീര്‍വേലി, ആക്റ്റിംഗ് ജന.സെക്രട്ടറി മുനീര്‍ ഐക്കോടിച്ചി, ട്രഷറര്‍ കെ.വി ഇസ്മായില്‍ എന്നിവര്‍ അറിയിച്ചു.