റാസല്‍ഖൈമ: കോവിഡ് 19 ടെസ്റ്റ് നെഗറ്റീവായ തൃശ്ശൂര്‍ നെല്ലായ സ്വദേശി കൊറോണ വൈറസ് ബാധിച്ച് മരിച്ചു. കൊളത്തൂര്‍ കുറിച്ചിപറമ്പില്‍ പാവുണ്ണിയുടെ മകന്‍ ജോസ് (56) ആണ് മരിച്ചത്. ഒരു മാസം മുന്‍പ് കോവിഡിനെ അതിജീവിച്ച് ജോലിയില്‍ തിരിച്ചെത്തിയ ഇദ്ദേഹത്തിന് വീണ്ടും കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഏഴ് വര്‍ഷമായി റാസല്‍ഖൈമ സ്റ്റീവന്‍ റോക്ക് എന്ന പാറ ഖനന സ്ഥാപനത്തില്‍ ട്രക്ക് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഒരു മാസം മുന്‍പ് ജോസിന് കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ചികില്‍സക്ക് വിധേയനായി കോവിഡ് നെഗറ്റീവായ ഇദ്ദേഹം ജോലിയില്‍ തിരിച്ചെത്തി. എന്നാല്‍, ഇദ്ദേഹത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ആശുപത്രിയില്‍ ചികില്‍സയില്‍ തുടരവെയാണ് മരണം. രണ്ടു മക്കളുണ്ട്.