കോവിഡ് ബാധിച്ച് തിരുവനന്തപുരം സ്വദേശി അൽഖർജിൽ നിര്യാതനായി

18

റിയാദ്: കോവിഡ് ബാധിച്ച് തിരുവനന്തപുരം സ്വദേശി അൽഖർജിൽ നിര്യാതനായി. മംഗലപുരം സ്വദേശി വിളയിൽ പുത്തൻവീട്ടിൽ ഫസലുദീൻ (54) ആണ് മരിച്ചത്. അൽഖർജ് മോ​േഡൺ ഇൻഡസ്‌ട്രിയൽ സിറ്റിയിലെ യൂനിവേഴ്സൽ പ്രൊജക്​ട്​സ്​ കമ്പനിയിൽ ജീവനക്കാരൻ ആയിരുന്നു.

ഭാര്യ: അനീസ ബീവി, മകൾ: ഹസീന, മരുമകൻ: സനീഷ്. അൽഖർജ് കിങ്​ ഖാലിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഖബറടക്കാനുള്ള നടപടിക്രമങ്ങൽ പുരോഗമിക്കുന്നുവെന്ന് സാമൂഹ്യപ്രവർത്തകർ അറിയിച്ചു.